മലപ്പുറം: ജില്ലക്ക് പെരുന്നാള്‍ സമ്മാനമായി പുതിയ മൂന്ന് ടൂറിസം പദ്ധതികള്‍ ഉദ്ഘാടനത്തിനൊരുങ്ങി. കോട്ടക്കുന്ന് ടേക് എ ബ്രേക്, താനൂര്‍ ഒട്ടുംപുറം തൂവല്‍ ബീച്ച്, കരുവാരകുണ്ട് ചേറുമ്പ് ഇക്കോ വില്ളേജ് എന്നിവയാണ് ഉദ്ഘാടനത്തിന് തയാറായത്. പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 26ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. യാത്രക്കാര്‍ക്ക് വിശ്രമിക്കാനും ലഘു ഭക്ഷണത്തിനുമുള്ള സൗകര്യമൊരുക്കിയാണ് ടേക് എ ബ്രേക്ക് ഒരുക്കിയിട്ടുള്ളത്. ശുചിമുറി, കോഫി ഷോപ്, സുവനീര്‍ ഷോപ് എന്നിവയുണ്ടാവും. ടേക് എ ബ്രേക്കിന്‍െറ ഉദ്ഘാടനം രാവിലെ എട്ടിന് കോട്ടക്കുന്നില്‍ നടക്കും. ഒട്ടുംപുറം തൂവല്‍ ബീച്ചിന്‍െറ രണ്ടാംഘട്ട സൗന്ദര്യവത്കരണം രാവിലെ 10.30ന് നടക്കും. ഫുഡ്കോര്‍ട്ട്, പ്രവേശ കവാടം, ശുചിമുറി, ഗാര്‍ഡനിങ് എന്നിവയാണ് പ്രധാനമായും ഉള്‍പ്പെട്ടിട്ടുള്ളത്. മലയോര മേഖലയുടെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാണ് കരുവാരകുണ്ട് ചേറുമ്പ് ഇക്കോ വില്ളേജ് ഒരുക്കിയിട്ടുള്ളത്. 2.70 കോടി ചെലവില്‍ പൂര്‍ത്തീകരിച്ച പദ്ധതിയില്‍ തൂക്കുപാലം, മുതിര്‍ന്നവര്‍ക്കുള്ള വിശ്രമ കേന്ദ്രം, ഫുഡ്കോര്‍ട്ട്, ബോട്ട് ജെട്ടി, ഗാര്‍ഡനിങ് എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്. ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.ഐ. ഷാനവാസ്, എം.എല്‍.എമാരായ പി. ഉബൈദുല്ല, അഡ്വ. എം. ഉമ്മര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. നദീ സംരക്ഷണ സന്ദേശവുമായി കയാക്കിങ് 25ന് മലപ്പുറം: നദികളുടെ സംരക്ഷണ സന്ദേശമുയര്‍ത്തി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നടത്തുന്ന ‘എക്സ്പ്ളോര്‍ ചാലിയാര്‍ കയാക്കിങ്’ 25ന് രാവിലെ നിലമ്പൂരില്‍ നിന്നാരംഭിക്കും. ജെല്ലി ഫിഷ് വാട്ടര്‍ സ്പോര്‍ട്സുമായി സഹകരിച്ച് ലോക വിനോദ സഞ്ചാരദിനത്തിന്‍െറ ഭാഗമായി നടത്തുന്ന കയാക്കിങ്ങിന് തെരഞ്ഞെടുത്ത 20 പേരാണ് നേതൃത്വം നല്‍കുക. സംഘം പ്രധാന സ്ഥലങ്ങളില്‍ നദീ സംരക്ഷണം സംബന്ധിച്ച് ബോധവത്കരണം നടത്തും. 26ന് രാവിലെ ഒമ്പതിന് എടവണ്ണ പാലത്തിന് സമീപം പി.കെ. ബഷീര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. യാത്ര 27ന് വൈകീട്ട് ആറിന് ബേപ്പൂരില്‍ സമാപിക്കും. ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ സാഹസികയാത്ര നടത്തുന്നത്. രാവിലെ ഏഴ് മുതല്‍ 12 വരെയും വൈകിട്ട് മൂന്ന് മുതല്‍ ആറ് വരെയുമാണ് കയാക്കിങ് ഉണ്ടാവുക. ബ്രിജേഷ് ഷൈജല്‍, കൗശിക് കോടിത്തൊടിക എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യാത്ര നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.