പുളിക്കല്‍പറമ്പ മിനി സ്റ്റേഡിയത്തില്‍ ഇനി പന്തുരുളും

മങ്കട: ഗ്രാമപഞ്ചായത്ത് 10ാം വാര്‍ഡ് പുളിക്കല്‍പറമ്പയില്‍ മിനി സ്റ്റേഡിയം യാഥാര്‍ഥ്യമായി. കായികപ്രേമികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ സഫലമായത്. കളിസ്ഥലം യഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ യുവാക്കള്‍ നിരവധി പ്രക്ഷോഭം നടത്തിയിരുന്നു. പൗരസമിതി രൂപവത്കരിച്ച് പഞ്ചായത്തംഗത്തിന്‍െറ വീട്ടിലേക്ക് മാര്‍ച്ചടക്കമുള്ള പരിപാടികള്‍ നടത്തിയതിന്‍െറ അടിസ്ഥാനത്തിലാണ് ഒരു വര്‍ഷംമുമ്പ് പുളിക്കല്‍പറമ്പ പെരുമ്പറമ്പിലെ ഒരേക്കര്‍ സ്ഥലത്ത് താല്‍ക്കാലിക കളിസ്ഥലമൊരുക്കിയിരുന്നു. ഇത് പിന്നീട് പഞ്ചായത്ത് ഏറ്റെടുത്താണ് ഒൗദ്യോഗിക കളിസ്ഥലമാക്കി മാറ്റിയത്.ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് പരിയന്തടത്തില്‍ സൈനബ, പി. മുഈനുദ്ദീന്‍, ടി.കെ. ശശീന്ദ്രന്‍, ടി. നാരായണന്‍, കെ. അസ്കര്‍ അലി, ടി. ഗീത, സി.ടി. നവാസ്, കെ.എ. ആലി മാസ്റ്റര്‍, എം. മജീദ്, ടി. നാണി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.