പുളിക്കല്‍പറമ്പ അങ്കണവാടിയിലെ പുഴുത്തരിച്ച അരി നശിപ്പിച്ചു

മങ്കട: പുളിക്കല്‍പറമ്പ അങ്കണവാടിയിലെ പുഴുത്തരിച്ച് കേടായ അരി നശിപ്പിച്ചു. മങ്കട ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡംഗത്തിന്‍െറ സാന്നിധ്യത്തില്‍ സി.ഡി.പി.ഒ, സൂപ്പര്‍വൈസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ബുധനാഴ്ച അങ്കണവാടി പരിസരത്ത് അരി കുഴിച്ചുമൂടിയത്. സെപ്റ്റംബര്‍ ആറിനാണ് ഭക്ഷണം പാകം ചെയ്യാനായി ജീവനക്കാര്‍ അരിച്ചാക്ക് തുറന്നപ്പോള്‍ പുഴുത്തരിച്ച അരി കണ്ടത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അരി നീക്കംചെയ്യാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് വെല്‍ഫെയര്‍ കമ്മിറ്റി പ്രതിനിധി പി.കെ. ബഷീര്‍ അഹമ്മദ് ജില്ലയിലെ മൊത്തം അങ്കണവാടികളിലെ ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് ചൈല്‍ഡ്ലൈന്‍, മനുഷ്യാവകാശ കമീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. കമീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ബഷീര്‍ അഹമ്മദ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.