തദ്ദേശ തെരഞ്ഞെടുപ്പ്:ആദ്യം നിര്‍ണയിക്കുക വനിതാ സംവരണ മണ്ഡലങ്ങള്‍

മുഴുവന്‍ ജനറല്‍ വാര്‍ഡുകളും ഇത്തവണ വനിതാ വാര്‍ഡുകളാകും മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങള്‍ തീരുമാനിക്കുന്ന നറുക്കെടുപ്പില്‍ ആദ്യം നിശ്ചയിക്കുക വനിതാ സംവരണ മണ്ഡലങ്ങള്‍. നറുക്കെടുപ്പിന്‍െറ കാര്യങ്ങള്‍ വിശദീകരിച്ച് ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 50 ശതമാനമാണ് വനിതാ സംവരണ സീറ്റുകള്‍. ഇലക്ഷന്‍ കമീഷന്‍െറ നിര്‍ദേശപ്രകാരം നിലവിലെ മുഴുവന്‍ ജനറല്‍ വാര്‍ഡുകളും ഇത്തവണ വനിതാ വാര്‍ഡുകളാകും. ഈ സാഹചര്യത്തിലും 50ശതമാനം സംവരണം തികയാതെ വന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട വനിതാ വാര്‍ഡുകളെ മാറ്റിനിര്‍ത്തി ബാക്കിയുള്ള വാര്‍ഡുകളില്‍നിന്ന് നറുക്കെടുപ്പിലൂടെ ആവശ്യമായ വാര്‍ഡുകള്‍ കണ്ടത്തെും. അതിനാല്‍ കഴിഞ്ഞവര്‍ഷത്തെ ചില വനിതാ വാര്‍ഡുകള്‍ ഇത്തവണയും വനിതാ വാര്‍ഡുകളായേക്കും. രണ്ടാം ഘട്ടത്തില്‍ പട്ടിക ജാതി-വര്‍ഗ വനിതാ സംവരണ സീറ്റുകളും പട്ടിക ജാതി ജനറല്‍ സീറ്റുകളുമാണ് നിശ്ചയിക്കുക. നേരത്തേ നിശ്ചയിച്ച വനിതാ വാര്‍ഡുകളില്‍നിന്നാണ് പട്ടികജാതി-വര്‍ഗ വനിതാ സംവരണ സീറ്റുകള്‍ കണ്ടത്തെുക. നിലവിലെ പട്ടികജാതി-വര്‍ഗ ജനറല്‍ സീറ്റുകള്‍ നിലനിര്‍ത്താതെ റൊട്ടേഷന്‍ സമ്പ്രദായത്തില്‍ മറ്റ് വാര്‍ഡുകളില്‍നിന്ന് നറുക്കെടുപ്പിലൂടെ പട്ടികജാതി-വര്‍ഗ ജനറല്‍ വാര്‍ഡുകള്‍ കണ്ടത്തെും. നറുക്കെടുപ്പ് സെപ്റ്റംബര്‍ 25, 26 തീയതികളില്‍ കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടക്കും. നറുക്കെടുപ്പ് സംബന്ധമായ വിവരങ്ങളെക്കുറിച്ച് അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറിമാര്‍ വഴി ജനപ്രതിനിധികള്‍ക്ക് വിവരം കൈമാറാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നഗരസഭകളിലെ സംവരണസീറ്റുകള്‍ കണ്ടത്തൊനുള്ള നറുക്കെടുപ്പ് 28, 29 തീയതികളില്‍ കോഴിക്കോട് കോര്‍പറേഷന്‍ ജൂബിലി ഹാളില്‍ രാവിലെ 10 മുതല്‍ നടക്കും. ജില്ലാ-ബ്ളോക്ക്- ഗ്രാമപഞ്ചായത്തുകളിലേക്കുള്ള പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സംവരണം നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് പിന്നീട് നടത്തും. താലൂക്ക്-ബ്ളോക്ക്-ഗ്രാമപഞ്ചായത്ത് തലങ്ങളിലേക്ക് നറുക്കെടുപ്പ് സംബന്ധമായ വിവരങ്ങള്‍ കൈമാറാന്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പെരിന്തല്‍മണ്ണ സബ്-കലക്ടര്‍ അമിത് മീണ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ പി. രാമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.