മലപ്പുറം: പൊന്നാനിയിലെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ഏജന്‍സിയുടെ 22/11 നമ്പര്‍ മണ്ണെണ്ണ സ്റ്റോറേജ് ലൈസന്‍സ് റദ്ദാക്കി ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍ ഉത്തരവിട്ടു. ജില്ലാ സപൈ്ള ഓഫിസറോട് ഏജന്‍സി ഏറ്റെടുത്ത് പൊതുജനങ്ങള്‍ക്ക് മണ്ണെണ്ണ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ റേഷന്‍ മണ്ണെണ്ണ കരിഞ്ചന്തയില്‍ വില്‍ക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടത്തെിയത്. പൊന്നാനി നഗരസഭയിലെ 232/47, 49/206 നമ്പര്‍ വീടുകളിലും 50/237 നമ്പര്‍ റൂമിലും നടത്തിയ മിന്നല്‍ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടത്തെിയത്. 232/47 നമ്പര്‍ വീട്ടില്‍ 884 ലിറ്റര്‍ നീല മണ്ണെണ്ണ സ്റ്റോക്ക് ചെയ്തതായും സ്വകാര്യ വ്യക്തികളുടെ കൈവശം 32 വിവിധ വ്യക്തികളുടെ പേരിലനുവദിച്ച മണ്ണെണ്ണ പെര്‍മിറ്റുകളും 21 മണ്ണെണ്ണ രശീതുകളും സൂക്ഷിച്ചതായി കണ്ടത്തെി. മണ്ണെണ്ണ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ഏജന്‍സിയില്‍നിന്ന് വിതരണം ചെയ്തതാണെന്നും കാഷ് രശീതുകള്‍ മൊത്തമായി ഏജന്‍സിയില്‍നിന്ന് അനുവദിച്ചതാണെന്നും കണ്ടത്തെി. തുടര്‍ന്ന് നടന്ന ഹിയറിങ്ങില്‍ ഏജന്‍സി അധികൃതര്‍ നല്‍കിയ വിശദീകരണം വിശ്വസനീയമല്ലാത്തതിനെ തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.