എടക്കര: മേഖലയിലെ വാടക വീടുകളില്‍ താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് എടക്കര പൊലീസ് ‘അതിഥി വിവരം’ പദ്ധതി നടപ്പാക്കുന്നു. ഇതര സംസ്ഥാനക്കാര്‍ക്ക് പുറമെ തദ്ദേശീയരല്ലാത്തവരുടെയും സമഗ്ര വിവരം പദ്ധതിയിലൂടെ ശേഖരിക്കും. കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ജനങ്ങളുടെ സുരക്ഷിതത്വത്തിനും പൊലീസിന്‍െറ സുഗമമായ കൃത്യനിര്‍വഹണത്തിനുമാണ് പദ്ധതി നടപ്പാക്കുന്നത്. എടക്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂത്തേടം, എടക്കര, ചുങ്കത്തറ എന്നീ പഞ്ചായത്തുകളിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. മേഖലയിലെ വിവിധ ക്ളബുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതിന്‍െറ ഭാഗമായി മുഴുവന്‍ കെട്ടിട ഉടമസ്ഥരുടെയും വിവര ശേഖരണം പൂര്‍ത്തിയാക്കി. ആദ്യഘട്ടത്തില്‍ ചൊവ്വാഴ്ച രാവിലെ പത്തിന് മൂത്തേടം പഞ്ചായത്തിലെ മുഴുവന്‍ കെട്ടിട ഉടമകളുടെയും യോഗം കാരപ്പുറത്ത് പഞ്ചായത്ത് ഹാളില്‍ ചേരും. ഇതര സംസ്ഥാന തൊഴിലാളികളും അല്ലാത്തവരുമായി വാടക വീടുകളില്‍ താമസിക്കുന്ന മുഴുവന്‍ പേരുടെയും വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള രജിസ്റ്ററുകള്‍ ഇവര്‍ക്ക് പൊലീസ് സൗജന്യമായി നല്‍കും. രജിസ്റ്ററിലെ ആദ്യ പേജില്‍ വീട്ടുടമസ്ഥനെ സംബന്ധിക്കുന്ന വിവരങ്ങളും തുടര്‍ന്നുള്ള പേജുകളില്‍ അന്തേവാസികളായ ഓരോരുത്തരെ കുറിച്ചുള്ള സമഗ്ര വിവരങ്ങളും രേഖപ്പെടുത്തണം. താമസക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ വീട്ടുടമയാണ് ശേഖരിക്കേണ്ടത്. താമസിക്കുന്നയാളുടെ ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡിന്‍െറ പകര്‍പ്പ്, ഒപ്പ്, വിരലടയാളം എന്നിവ സൂക്ഷിക്കണം. പഞ്ചായത്തംഗങ്ങളും ജനമൈത്രി ബീറ്റ് ഓഫിസര്‍മാരും സഹായിക്കും. ലഭ്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഒൗദ്യോഗിക രേഖയായി പ്രസിദ്ധീകരിക്കുമെന്നും എടക്കര എസ്.ഐ മനോജ് പറയട്ട അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.