ചാപ്പനങ്ങാടി: വട്ടപ്പറമ്പ് എ.എല്‍.പി സ്കൂളില്‍ നടന്ന പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് പ്രായംചെന്നവര്‍ക്ക് പെരുന്നാള്‍കോടി നല്‍കി വിദ്യാര്‍ഥികള്‍ മാതൃകയായി. ‘ഉപ്പുപ്പാക്കൊരു പെരുന്നാള്‍കോടി’ പേരില്‍ നാട്ടിലെ പ്രായം ചെന്നവരെ കണ്ടത്തെി പെരുന്നാള്‍ വസ്ത്രം കൈമാറുകയായരുന്നു. പഴയ തലമുറയെ ബഹുമാനിക്കുകയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യണമെന്ന സന്ദേശം കുട്ടികളിലത്തെിക്കാനാണ് ഇത്തരം പദ്ധതി ആവിഷ്കരിച്ചത്. നേരത്തേ സ്നേഹക്കൈനീട്ടം’ എന്ന പേരില്‍ നാട്ടിലെ പാവപ്പെട്ടവര്‍ക്ക് ഓരോ ചാക്ക് അരി വീതം നല്‍കിയിരുന്നു. ജില്ലാ പഞ്ചായത്തിന്‍െറ കിഡ്നി രോഗ സഹായ നിധിയിലേക്കും തുക കൈമാറി. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി മൈലാഞ്ചിയിടല്‍ മത്സരം, ക്വിസ് മത്സരം തുടങ്ങിയവയും സംഘടിപ്പിച്ചു. വാര്‍ഡംഗം കെ.പി. സലിം, പി.ടി.എ പ്രസിഡന്‍റ് മച്ചിങ്ങല്‍ മരക്കാര്‍, എച്ച്.എം പുഷ്പകുമാരി, എം.ടി.എ പ്രസിഡന്‍റ് ബുഷ്റ അബ്ബാസ്, നാസര്‍ കോറാടന്‍, നിസാം മേലേതില്‍, കെ.പി. സാദിഖ്, അംബിക, അബ്ദുല്‍ ഗഫൂര്‍, സി.എസ്. ഷംസുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.