നിലമ്പൂരില്‍ മിനി ടൗണ്‍ ഹാള്‍ തുറന്നു

നിലമ്പൂര്‍: നിലമ്പൂരില്‍ ടൗണ്‍ ഹാള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. നിലമ്പൂരിലെ മിനി ടൗണ്‍ ഹാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥല ലഭ്യതക്കുറവാണ് ടൗണ്‍ ഹാളിന്‍െറ നിര്‍മാണത്തിന് തടസ്സം. നിലമ്പൂരില്‍ മിനി സിവില്‍ സ്റ്റേഷന് അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 15.5 കോടി രൂപയുടെ എസ്റ്റിമേറ്റിലാണ് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കുക. നിലമ്പൂര്‍ മിനി ബൈപാസ് റോഡ് നന്നാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഒന്നേകാല്‍ കോടി കൂടി അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുജീബ് ദേവശ്ശേരി, പത്മിനി ഗോപിനാഥ്, പാലൊളി മെഹബൂബ്, അഡ്വ. ബാബു മോഹനകുറുപ്പ്, കൗണ്‍സിലര്‍മാരായ എം.എം. ഫിറോസ്ഖാന്‍, ബാപ്പു വാളപ്ര, സതീദേവി ഉണ്ണികൃഷ്ണന്‍, ബിന്ദു രവികുമാര്‍, അടുക്കത്ത് ആസ്യ, കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്‍റ് എ. ഗോപിനാഥ്, പി.വി ഹംസ, വ്യാപാരി പ്രതിനിധികളായ ടോമി ചെഞ്ചേരി, യു. നരേന്ദ്രന്‍, പൂവ്വാടി രാജന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സന്‍ മുംതാസ് ബാബു സ്വാഗതവും അസിസ്റ്റന്‍റ് എന്‍ജിനീയര്‍ സതീശന്‍ നന്ദിയും പറഞ്ഞു. ചെട്ടിയങ്ങാടിയില്‍ പഴയ ബസ് സ്റ്റാന്‍ഡിന് മുകളിലാണ് 38 ലക്ഷം രൂപ ചെലവഴിച്ച് മിനി ടൗഹാള്‍ നിര്‍മിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.