വണ്ടൂര്‍: തിരുവാലി പഞ്ചായത്തില്‍ വരുന്ന അഗ്നിശമന സേനാ യൂനിറ്റിന് കെട്ടിടം നിര്‍മിക്കാനുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ അന്തിമഘട്ടത്തില്‍. തിരുവാലിയിലെ കോട്ടാല പാലത്തിന് സമീപത്തെ 60 സെന്‍റ് സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുന്നത്. ഏറനാട്, വണ്ടൂര്‍ മണ്ഡലങ്ങളുടെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെനിന്ന് എളുപ്പത്തില്‍ എത്തിപ്പെടാമെന്നതും, മറ്റിടങ്ങളില്‍ സ്ഥലം ലഭ്യമാകാനുള്ള ബുദ്ധിമുട്ടുമാണ് തിരുവാലിയിലേക്ക് കേന്ദ്രം വരാന്‍ കാരണം. അഗ്നിശമന സേനയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. അടുത്തദിവസം തന്നെ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച് തുടര്‍ നടപടികള്‍ക്കായി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിലവില്‍ നിലമ്പൂര്‍ അഗ്നിശമന സേനക്ക് കീഴിലുള്ള ഈ പ്രദേശങ്ങളില്‍ അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് കാരണം രക്ഷാപ്രവര്‍ത്തനം പലപ്പോഴും വൈകാറുണ്ട്. തിരുവാലിയില്‍ ഓഫിസ് യാഥാര്‍ഥ്യമായാല്‍ ഇത് പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ. കെട്ടിട നിര്‍മാണത്തിന് 50 ലക്ഷം രൂപ മന്ത്രി എ.പി. അനില്‍കുമാറിന്‍െറ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.