മലപ്പുറം: കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ (കെ.ജി.എം.ഒ) വിവിധ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് ഗവ. ഡോക്ടര്‍മാര്‍ നടത്തിയ അവധിയെടുപ്പ് സമരം ജില്ലയില്‍ പൂര്‍ണം. മിക്ക ആശുപത്രികളിലും ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്ക് എത്തിയില്ല. ഇതുമൂലം രാവിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും ചികിത്സക്കത്തെിയവര്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവന്നു. ചുരുക്കം പി.എച്ച്.സികളില്‍ താല്‍ക്കാലിക ഡോക്ടര്‍മാരെ വെച്ച് ഒ.പി പ്രവര്‍ത്തിപ്പിച്ചതായി ഡി.എം.ഒ അറിയിച്ചു. അത്യാഹിത വിഭാഗങ്ങളും പ്രവര്‍ത്തിച്ചു. മലപ്പുറം താലൂക്ക് ആശുപത്രിയില്‍ നിരവധിരോഗികള്‍ ഡോക്ടര്‍മാര്‍ അവധിയെടുത്തത് കാരണം വലഞ്ഞു. നൈറ്റ് ഡ്യൂട്ടി ഉത്തരവ് പിന്‍വലിക്കുക, ജില്ലാ-ജനറല്‍ ആശുപത്രികള്‍ അശാസ്ത്രീയമായി മെഡിക്കല്‍ കോളജുകളാക്കുന്നത് അവസാനിപ്പിക്കുക, പി.ജി ഡെപ്യൂട്ടേഷന്‍ പുന$സ്ഥാപിക്കുക, സ്വകാര്യ പ്രാക്ടീസ് നോംസ് പരിഷ്കരിക്കുക, സമയബന്ധിതമായി പ്രമോഷന്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങളോടുള്ള സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് സമരം. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ സമരം പ്രവര്‍ത്തനത്തെ ബാധിച്ചില്ല. ആഴ്ചയില്‍ മൂന്നുദിവസം മെഡിക്കല്‍ കോളജ് വിഭാഗം ഡോക്ടമാരും മൂന്ന് ദിവസം ജനറല്‍ ആശുപത്രി വിഭാഗം ഡോക്ടര്‍മാരുമാണ് ഒ.പിയില്‍ സേവനമനുഷ്ടിക്കാറ്. വെള്ളിയാഴ്ച മെഡിക്കല്‍ കോളജ് വിഭാഗം ഡോക്ടര്‍മാരുടെ ഒ.പി ദിവസമായിരുന്നതിനാലാണ് സമരം ബാധിക്കാതിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.