തിരൂരങ്ങാടി: മലബാര്‍ കലാപത്തിന്‍െറ സ്മരണകളുള്‍ക്കൊള്ളുന്ന സമാഹരണം വാര്‍ഷികഭാഗമായി വീണ്ടും പ്രകാശനം ചെയ്തു. മൂന്നര പതിറ്റാണ്ട് മുമ്പ് 60ാം വാര്‍ഷിക കമ്മിറ്റി പുറത്തിറക്കിയ ‘മലബാര്‍ കലാപത്തിന്‍െറ സ്മരണകളും പഠനങ്ങളും’ സമാഹരണമാണ് കോപ്പികള്‍ തീര്‍ന്നതിനാല്‍ 90ാം വാര്‍ഷിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുന$പ്രകാശനം ചെയ്തത്. ഇതിന്‍െറ ഭാഗമായി തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ ചരിത്രസെമിനാറും പ്രദര്‍ശനവും നടന്നു. സ്വാതന്ത്ര്യ സമരത്തിലെ ധീരമായ അധ്യായമായിരുന്നു മലബാര്‍ കലാപമെന്ന് സമാഹരണം പ്രകാശനം ചെയ്ത് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പുസ്തകം ഏറ്റുവാങ്ങി. ചരിത്ര സെമിനാര്‍ ഡോ. കെ.കെ.എന്‍. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. കുട്ടി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഡോ. കെ.കെ. മുഹമ്മദ് അബ്ദുല്‍ സത്താര്‍ വിഷയം അവതരിപ്പിച്ചു. ‘പോരാട്ട ചരിത്രത്തിലൂടെ’ എക്സിബിഷന്‍ എം.കെ. ബാവ ഉദ്ഘാടനം ചെയ്തു. ‘ചന്ദ്രിക’ എഡിറ്റര്‍ സി.പി. സെയ്തലവി, എം.എന്‍. കുഞ്ഞിമുഹമ്മദാജി, അഡ്വ. പി.എം.എ. സലാം, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, മംഗലം ഗോപിനാഥ്, ബാലകൃഷ്ണന്‍ വള്ളിക്കുന്ന്, ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദര്‍, കെ.പി. മുഹമ്മദ്കുട്ടി, ഡോ. ഇ.കെ. അഹമ്മദ്കുട്ടി, സി.എച്ച്. മഹ്മൂദ് ഹാജി, എം. മുഹമ്മദ് കുട്ടി മുന്‍ഷി, കവറൊടി മുഹമ്മദ് മാസ്റ്റര്‍, സി. അബൂബക്കര്‍ ഹാജി, ഇഖ്ബാല്‍ കല്ലുങ്ങല്‍, എം. അബ്ദുറഹ്മാന്‍കുട്ടി, പി.ഒ. ഹംസ മാസ്റ്റര്‍, എ.കെ. മുസ്തഫ, കെ.എം. മൊയ്തീന്‍, മേജര്‍ കെ. ഇബ്രാഹിം, ഒ. ഷൗക്കത്തലി, എല്‍. കുഞ്ഞിമുഹമ്മദ്, എം.വി. സിറാജ് എന്നിവര്‍ സംസാരിച്ചു. പി.എസ്.എം.ഒ കോളജ് ചരിത്രവിഭാഗം സംഘടിപ്പിച്ച പ്രദര്‍ശനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.