നിലമ്പൂരില്‍ ‘സ്നേഹപ്പത്തായം’ വ്യാഴാഴ്ച തുറക്കും

നിലമ്പൂര്‍: പാവങ്ങള്‍ക്ക് സഹായമത്തെിക്കുന്ന നിലമ്പൂര്‍ നഗരസഭയുടെ ‘സ്നേഹപ്പത്തായം’ പദ്ധതി വ്യാഴാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് ടി.ബി പരിസരത്ത് വെച്ചാണ് പദ്ധതി സമര്‍പ്പണം. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷത വഹിക്കും. മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് ഇന്ദ്രജാല പ്രകടനത്തിലൂടെ സ്നേഹപ്പത്തായത്തിന്‍െറ സന്ദേശം നല്‍കും. പി.വി. അബ്ദുല്‍ വഹാബ് എം.പി, എം.ഐ. ഷാനവാസ് എം.പി എന്നിവര്‍ മുഖ്യാതിഥികളാകും. നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഒരാഴ്ച നീണ്ടുനിന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് സ്നേഹപ്പത്തായത്തിന് തുടക്കമിട്ടത്. അളക്കല്‍ കോളനി മുപ്പന്‍ കുളന്‍ ചാത്തനും ഭാര്യ ചന്ദ്രികയും നല്‍കിയ കാട്ടുതേനും കുടമ്പുളിയും സ്വീകരിച്ചാണ് സ്നേഹപ്പത്തായത്തിലേക്കുള്ള വിഭവസമാഹരണം നടത്തിയത്. നിലമ്പൂര്‍ നഗരസഭയിലെ പാവപ്പെട്ടവര്‍ക്കും ആദിവാസി ഗോത്രസമൂഹത്തിനും അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹായമത്തെിക്കുന്നതാണ് സ്നേഹപ്പത്തായം പദ്ധതി. അര്‍ഹരായവരെ കണ്ടത്തെി അവര്‍ക്കുള്ള സഹായം പണമായല്ലാതെ വസ്തുക്കളായി സമാഹരിച്ച് എത്തിച്ചുകൊടുക്കുന്നതാണ് പദ്ധതി. ആറുമാസത്തേക്ക് 25 ലക്ഷം രൂപ ചെലവുവരുന്ന പദ്ധതിയിലേക്ക് അഞ്ച് ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയിട്ടുള്ളത്. ബാക്കി 20 ലക്ഷം സുമനസ്സുകളില്‍നിന്ന് സമാഹരിക്കും. ഭക്ഷ്യവസ്തുകള്‍, വസ്ത്രം, ചികിത്സക്ക് മരുന്ന് എന്നിങ്ങനെയാണ് സഹായം നല്‍കുക. ഓണാഘോഷത്തില്‍ സ്നേഹപ്പത്തായത്തിന്‍െറ മാതൃക സ്ഥാപിച്ച് അതിലേക്ക് വിഭവങ്ങള്‍ സമാഹരിച്ചിരുന്നു. ഈ വിഭവങ്ങള്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്താണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുക. പരിപാടിയുടെ വിജയത്തിന് മന്ത്രി ആര്യാടന്‍ മുഹമ്മദ്, പി.വി. അബ്ദുല്‍ വഹാബ്, എം.ഐ. ഷാനവാസ് എന്നിവര്‍ മുഖ്യരക്ഷാധികാരികളായും നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ചെയര്‍മാനായും നഗരസഭാ സെക്രട്ടറി പി. പ്രമോദ് കണ്‍വീനറായും 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.