തിരൂര്‍: തെരഞ്ഞെടുപ്പ് അടുത്തതോടെ വാതുവെപ്പ് സംഘങ്ങള്‍ കളത്തിലിറങ്ങി. വിജയികളെയും കക്ഷിനിലയും പ്രവചിച്ചാണ് പ്രധാന വാതുവെപ്പ്. ചെയര്‍മാന്‍ പദവിയുടെ പേരിലും വാതുവെപ്പ് നടക്കുന്നുണ്ട്. യു.ഡി.എഫ് അധികാരത്തിലത്തെിയാല്‍ രണ്ട് പ്രമുഖ നേതാക്കളുടെ പേരാണ് ചെയര്‍മാന്‍ പദവിയിലേക്ക് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇവര്‍ ജയിച്ചാലും മൂന്നാമനാകും ചെയര്‍മാനെന്നതിന് 10,000 രൂപക്കാണ് നഗരത്തിലെ വ്യാപാരി വാതു വെച്ചിരിക്കുന്നത്. ഇടതുമുന്നണിയുടെ ചെയര്‍മാന്‍ പദത്തെ ചൊല്ലിയും വാതുവെപ്പുണ്ട്. സി.പി.എമ്മിന്‍െറ മുതിര്‍ന്ന അംഗങ്ങളുടെ പേരാണ് പൊതുവില്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇടതുമുന്നണിയാണ് അധികാരത്തിലത്തെുന്നതെങ്കില്‍ വിജയിക്കുന്ന ഒരാളെ രാജിവെപ്പിച്ച് മറ്റൊരു പ്രമുഖന്‍ രംഗപ്രവേശം ചെയ്യുമെന്നതിന് ഒരു രാഷ്ട്രീയ നിരീക്ഷകന്‍ വാതുവെച്ചിരിക്കുന്നു. ഈ കണക്കുകൂട്ടല്‍ തെറ്റിയാല്‍ സ്വന്തം കാറാണ് ഇദ്ദേഹത്തിന് നഷ്ടമാകുക. വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളുടെ ജയപരാജയത്തിന്‍െറ പേരിലുള്ള വാതുവെപ്പ് സജീവമാണ്. കടുത്ത മത്സരം നടക്കുന്ന വാര്‍ഡുകളിലാണ് വ്യാപകം. ലഭിക്കുന്ന ഭൂരിപക്ഷം വരെ ഇവര്‍ മുന്‍കൂട്ടി പ്രവചിക്കുന്നു. ആന്‍ഡ്രോയിഡ് ഫോണ്‍, പണം, വിനോദയാത്ര തുടങ്ങിയവയാണ് വാതുവെപ്പ് സംഘങ്ങളുടെ വാഗ്ദാനങ്ങള്‍. മൊട്ടയടിക്കാനും മീശ പാതി വടിക്കാനുമൊന്നും ന്യൂ ജനറേഷന്‍ വാതുവെപ്പുകാരില്‍ ആളെ കിട്ടാനില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.