ആരോഗ്യവകുപ്പ് പരിശോധന നടത്തി

പെരിന്തല്‍മണ്ണ: സേഫ് കേരളപദ്ധതിയുടെ ഭാഗമായി ആരോഗ്യവകുപ്പ് പെരിന്തല്‍മണ്ണ നഗരത്തിലെ ഫാക്ടറികള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച പരിശോധന നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആര്‍. രേണുകയുടെ നേതൃത്വത്തില്‍ നഗരത്തിന് സമീപത്തെ റബര്‍ ഫാക്ടറി പരിശോധച്ചതില്‍ കൊതുക് വളരുന്ന സാഹചര്യം കണ്ടത്തെിയതായി ആരോഗ്യവകുപ്പധികൃതര്‍ അറിയിച്ചു. മുഴുവന്‍ ജീവനക്കാരും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് നിര്‍ദേശിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ശുചിത്വപൂര്‍ണവും സുരക്ഷിതവുമായ താമസ സൗകര്യം ഒരുക്കണമെന്നും മാലിന്യ സംസ്കരണ സംവിധാനം ഉറപ്പ് വരുത്താനും ഫാക്ടറി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഇതര സംസ്ഥാന തൊളിലാളികള്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ മുഴുവന്‍ ചികിത്സയും പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നിന്ന് നല്‍കുമെന്ന് സൂപ്രണ്ട് ഡോ. എ. ഷാജി അറിയിച്ചു. ജില്ല പബ്ളിക് ഹെല്‍ത്ത് നഴ്സ് തങ്കമണി, ആരോഗ്യവകുപ്പ് ജീവനക്കാരായ സദാനന്ദന്‍, വി. സിദ്ദീഖ്, എന്‍. അനില്‍കുമാര്‍, കെ.ടി. സക്കീര്‍ ഹുസൈന്‍ എന്നിവരടങ്ങിയതായിരുന്നു പരിശോധക സംഘം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.