തിരൂര്‍: തിരൂര്‍ ബ്ളോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മൂന്ന് ഡിവിഷനുകളില്‍ വീതം യു.ഡി.എഫിനും എല്‍.ഡി.എഫിനും തലവേദനയായി വിമതര്‍. വെട്ടം പഞ്ചായത്തിലുള്‍പ്പെടുന്ന വാക്കാട്, വെട്ടം, പറവണ്ണ ഡിവിഷനുകളില്‍ എല്‍.ഡി.എഫ് വിമതരായി സി.പി.ഐ സ്ഥാനാര്‍ഥികളാണുള്ളത്. മൂന്നിടത്തും പാര്‍ട്ടി ചിഹ്നത്തിലാണ് സി.പി.ഐ മത്സരിക്കുന്നത്. വെട്ടം പഞ്ചായത്തിലേക്കുള്ള സീറ്റ് വിഭജന തര്‍ക്കത്തിലുടക്കി മുന്നണി വിട്ടതിനെ തുടര്‍ന്നാണ് സി.പി.ഐ തനിച്ച് മത്സരിക്കുന്നത്. ആലത്തിയൂര്‍, വാക്കാട്, പറവണ്ണ ഡിവിഷനുകളിലാണ് യു.ഡി.എഫിന് വിമത ശല്യം. വാക്കാട്ടും ആലത്തിയൂരിലും കോണ്‍ഗ്രസിനെതിരെ ലീഗ് പ്രവര്‍ത്തകരും പറവണ്ണയില്‍ ലീഗ് നേതാവിനെതിരെ കോണ്‍ഗ്രസുകാരനുമാണ് വിമതനായി തുടരുന്നത്. കഴിഞ്ഞതവണ കോണ്‍ഗ്രസ് മത്സരിച്ച ആലത്തിയൂര്‍ ഇത്തവണ ലീഗ് ആവശ്യപ്പെട്ടിരുന്നു. ഇതു വിട്ടുനല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ലീഗ് പ്രവര്‍ത്തകയെ രംഗത്തിറക്കിയിട്ടുള്ളത്. പറവണ്ണയില്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി വിമതനായി പത്രിക നല്‍കിയതോടെയാണ് കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്‍റ് മത്സരിക്കുന്ന വാക്കാട്ട് ലീഗ് വിമതനെ നിര്‍ത്തിയത്. 15 ഡിവിഷനുകളില്‍ പട്ടികജാതി ജനറല്‍ വിഭാഗമായ കൈത്തക്കരയില്‍ മാത്രമാണ് നേര്‍ക്കുനേര്‍ പോരാട്ടം നടക്കുന്നത്. ഒമ്പതിടത്ത് ത്രികോണ മത്സരവും നാലിടത്ത് ചതുഷ്കോണ മത്സരവുമാണ്. ഒന്നാം ഡിവിഷനായ പറവണ്ണയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ -ഏഴ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.