മലപ്പുറം ഉപജില്ലാ ശാസ്ത്രോത്സവം 19ന്; രജിസ്ട്രേഷന്‍ ഇന്ന്

മലപ്പുറം: ഉപജില്ലാ ശാസ്ത്ര-ഗണിത-സാമൂഹിക ശാസ്ത്ര-പ്രവൃത്തി പരിചയ-ഐ.ടി മേള ഒക്ടോബര്‍ 19, 20 തീയതികളില്‍ മലപ്പുറം ഇസ്ലാഹിയ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശാസ്ത്രമേളയുടെ രജിസ്ട്രേഷന്‍ ശനിയാഴ്ച നടക്കും. മേളയുടെ ഉദ്ഘാടനം 19ന് രാവിലെ 10ന് പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മലപ്പുറം, കോട്ടക്കല്‍ നഗരസഭകളിലെയും പൂക്കോട്ടൂര്‍, പൊന്‍മള, ആനക്കയം ഗ്രാമപഞ്ചായത്തുകളിലെയും 105 സ്കൂളുകളില്‍നിന്നുള്ള 5,000 വിദ്യാര്‍ഥികളാണ് പങ്കെടുക്കുക. പൊതുജനങ്ങള്‍ക്ക് രണ്ട് ദിവസവും വൈകീട്ട് നാല് മുതല്‍ പ്രവേശം അനുവദിക്കും. ആദ്യദിവസം ഗ്രാമപഞ്ചായത്തിലെ സ്കൂളുകള്‍ക്കും രണ്ടാം ദിവസം നഗരസഭയിലെ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കും മേള സന്ദര്‍ശിക്കാം. ജനറല്‍ കണ്‍വീനര്‍ വി. സെയ്താലിക്കുട്ടി, മലപ്പുറം എ.ഇ.ഒ പി. ഹുസൈന്‍, കെ.എന്‍.എ. ശരീഫ്, പി. ഉവൈസ്, എം. യൂസഫ് അലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.