മഞ്ചേരി: ചുമട്ടുതൊഴിലാളിയെ എസ്.ഐയും പൊലീസുകാരനും പൊലീസ് ഡ്രൈവറും ചേര്‍ന്ന് സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിച്ചെന്നാരോപിച്ച് എസ്.ടി.യുവിന്‍െറ നേതൃത്വത്തില്‍ ചുമട്ടുതൊഴിലാളികള്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. മഞ്ചേരി എസ്.ഐ പി. വിഷ്ണുവിനെതിരെയാണ് പരാതി. രണ്ടുദിവസം മുമ്പ് മഞ്ചേരി ബസ്സ്റ്റാന്‍ഡില്‍ ചുമടിറക്കുന്നതിനിടെ ബസ്ജീവനക്കാരുമായുണ്ടായ തര്‍ക്കവും കൈയാങ്കളിയിലായതറിഞ്ഞ് സ്ഥലത്തത്തെിയ പൊലീസ് ചുമട്ടുതൊഴിലാളിയായ അസ്ലമിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിച്ചെന്നാണ് പരാതി. എസ്.ഐക്കും പൊലീസുകാര്‍ക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് സ്റ്റേറ്റ് ഹെഡ്ലോഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ മാര്‍ച്ച് നടത്തിയത്. അഡ്വ. എം. റഹ്മത്തുല്ല ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, അഡ്വ. യു.എ. ലത്തീഫ്, വല്ലാഞ്ചിറ മുഹമ്മദലി, അഡ്വ. എന്‍.സി. ഫൈസല്‍, കണ്ണിയന്‍ അബൂബക്കര്‍, കെ.കെ.ബി. മുഹമ്മദലി, സി. സെയ്തലവി, കെ.എം. ഹുസൈന്‍, ആക്കല മുസ്തഫ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.