മലപ്പുറം: ജില്ലയിലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കല്‍ ബുധനാഴ്ച പൂര്‍ത്തിയായപ്പോള്‍ ആകെ ലഭിച്ചത് 18, 651 പത്രികകള്‍. ചൊവ്വാഴ്ച വരെ 8,662 പത്രികകള്‍ ലഭിച്ചപ്പോള്‍ ബുധനാഴ്ച മാത്രം ജില്ലാ, ബ്ളോക്ക്, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകളില്‍ 9989 പത്രികകള്‍ ലഭിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് ആകെ 285 പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. പത്രികകളുടെ സൂക്ഷ്മപരിശോധന വ്യാഴാഴ്ച ബന്ധപ്പെട്ട വരണാധികാരികള്‍ നിര്‍വഹിക്കും. സൂക്ഷ്മപരിശോധനാ സമയത്ത് സ്ഥാനാര്‍ഥി, തെരഞ്ഞെടുപ്പ് ഏജന്‍റുമാര്‍, സ്ഥാനാര്‍ഥിയുടെ ഒരു നിര്‍ദേശകന്‍, സ്ഥാനാര്‍ഥി രേഖാമൂലം അധികാരപ്പെടുത്തിയ വ്യക്തി എന്നിവര്‍ക്ക് ഹാജരാകാം. സൂക്ഷ്മപരിശോധനാ സമയത്ത് എല്ലാ സ്ഥാനാര്‍ഥികളുടേയും നാമനിര്‍ദേശ പത്രികകള്‍ പരിശോധിക്കുന്നതിന് ഇവര്‍ക്ക് സൗകര്യമുണ്ടാകും. മലപ്പുറം ജില്ലാ പഞ്ചായത്തിലെ 32 ഡിവിഷനുകളിലേക്കായി ബുധനാഴ്ച 202 പത്രികകളാണ് ലഭിച്ചത്. ജില്ലയിലെ 15 ബ്ളോക്ക് പഞ്ചായത്തുകളിലേക്ക് ബുധനാഴ്ച 1125 നാമനിര്‍ദേശപത്രികകളാണ് ലഭിച്ചത്. 604 എണ്ണം പുരുഷസ്ഥാനാര്‍ഥികളും 521 വനിതാ സ്ഥാനാര്‍ഥികളുമാണ് പത്രിക സമര്‍പ്പിച്ചത്. അരീക്കോട് ബ്ളോക്കിലാണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ ലഭിച്ചത്. 123 എണ്ണം. 100 പത്രികകള്‍ ലഭിച്ച വണ്ടൂരാണ് രണ്ടാമത്. 92 പേര്‍ തിരൂരങ്ങാടിയിലും മത്സരിക്കാന്‍ പത്രിക നല്‍കി. നഗരസഭകളിലേക്കുള്ള നാമനിര്‍ദേശപത്രികയില്‍ ബുധനാഴ്ച മുന്നില്‍ നിന്നത് പുതിയ നഗരസഭകളായ പരപ്പനങ്ങാടിയും കൊണ്ടോട്ടിയും. 12 നഗരസഭകളിലേക്കായി 1889 പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടപ്പോള്‍ പരപ്പനങ്ങാടിയില്‍ 280ഉം കൊണ്ടോട്ടിയില്‍ 234 ഉം പേരാണ് ബുധനാഴ്ച പത്രിക നല്‍കിയത്. വളാഞ്ചേരി, താനൂര്‍ എന്നീ പുതിയ നഗരസഭകളിലും നൂറ്റമ്പതിലേറെ പത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.