ടൂറിസം കേന്ദ്രങ്ങളില്‍ സാംസ്കാരിക പരിപാടികള്‍ക്ക് അവസരം

മലപ്പുറം: ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ സാംസ്കാരിക പരിപാടികള്‍ക്കായി സ്ഥിരം വേദിയൊരുങ്ങുന്നു. ജില്ലയിലെ കലാകാരന്‍മാര്‍ക്ക് അവസരം നല്‍കിയാവും പരിപാടികള്‍ നടത്തുക. പടിഞ്ഞാറേക്കര, ആഢ്യന്‍പാറ, കരുവാരകുണ്ട്, കോട്ടക്കുന്ന്, നിളയോരം പാര്‍ക്ക് എന്നിവ കേന്ദ്രീകരിച്ചാണ് പരിപാടികള്‍ നടത്തുക. മാസത്തിലൊരിക്കല്‍ കലാകാരന്‍മാര്‍ക്ക് അവരുടെ പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടാവും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാവും അവസരം. ആദ്യഘട്ടമായി ഗസല്‍ ഗായകരുടെയും പഴയകാല പാട്ടുകാരുടെയും കൂട്ടായ്മ രൂപവത്കരിക്കാനും ഡി.ടി.പി.സി തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലെ ഗസല്‍ ഗായകരേയും പഴയകാല പാട്ടുകാരേയും പ്രോത്സാഹിപ്പിക്കുകയും പുതുതലമുറയിലെ കലാകാരന്‍മാര്‍ക്ക് അവസരമൊരുക്കുകയും ലക്ഷ്യമിട്ടാണ് പരിപാടി നടത്തുന്നതെന്ന് ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍കോയ പറഞ്ഞു. കലാകാരന്‍മാരുടെ കൂട്ടായ്മ രൂപവത്കരണം നവംബര്‍ ആദ്യവാരം നടക്കും. കൂട്ടായ്മയില്‍ അംഗമാവാന്‍ താല്‍പ്പര്യമുള്ളവര്‍ നവംബര്‍ 20നകം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ബന്ധപ്പെടണം. വിവരങ്ങള്‍ക്ക്: 0483 2731504.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.