അരീക്കോട്: കളി ചിരി വര്‍ത്തമാനങ്ങളും സാമൂഹിക പ്രവര്‍ത്തനങ്ങളുമായി വെസ്റ്റ് പത്തനാപുരത്തെ വയോധികരുടെ കൂട്ടായ്മയായ സ്നേഹ സ്പര്‍ശം രണ്ടു വര്‍ഷം പിന്നിടുന്നു. എല്ലാ മാസത്തിലെയും രണ്ടാം തീയതി അമ്പതോളം വരുന്ന വയോധികര്‍ മരച്ചുവടുകള്‍ പകല്‍ വീടാക്കി ഒത്തുകൂടും. ലഘു ഭക്ഷണങ്ങള്‍ കഴിച്ചും പൊതു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തും മരണപെട്ടവരെ അനുസ്മരിച്ചു. സാമൂഹിക പ്രവര്‍ത്തകരെ ആദരിച്ചും സായാഹ്നം സമ്പന്നമാക്കുന്നു. സ്വാതന്ത്ര്യദിനം, റിപ്പബ്ളിക് ദിനം എന്നിവ സമുചിതമായി ആഘോഷിക്കുകയും പുതുതലമുറക്ക് സന്ദേശങ്ങള്‍ കൈമാറുകയും ചെയ്യുക പതിവാണ്. ചാലിയാറില്‍ അപകടത്തില്‍ പെടുന്നവര്‍ക്ക് രക്ഷകരാകുന്നവരെയും പൊതു സ്ഥലങ്ങളില്‍ മരങ്ങളും ചെടികളും നട്ടു വളര്‍ത്തുന്നവരെയും കണ്ടത്തെി പ്രോത്സാഹനം നല്‍കുന്നുണ്ട്. കൂട്ടായ്മയിലുള്ളവര്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതിനായി ചിട്ടിയും നടത്തുന്നുണ്ട്. ചാലിയാറിന്‍െറ അപകട ഭാഗങ്ങളില്‍ വിവിധ ഭാഷകളില്‍ അപായ സൂചക പലകകള്‍ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ബേപ്പൂര്‍, വയനാട് എന്നിവിടങ്ങളിലേക്ക് സംഘടിപ്പിച്ച വിനോദയാത്ര മറക്കാനാവാത്തതാണ്. ഇടക്ക് നാടന്‍ കലകളും അവതരിപ്പിക്കാറുണ്ട്. പൂവത്തി കരീം മാസ്റ്ററുടെയും കാലൂലകത്ത് മൂസ ഹാജിയുടെയും പാലിയേറ്റിവ് വളന്‍റിയര്‍മാരുടെയും കൂട്ടായ്മയിലാണ് സ്നേഹ സ്പര്‍ശത്തിന്‍െറ പ്രവര്‍ത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.