മലപ്പുറം: പ്രതിരോധകുത്തിവെപ്പിനെതിരായ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കരുതിയിരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമര്‍ ഫാറൂഖ് പറഞ്ഞു. ലോക പ്രതിരോധ കുത്തിവെപ്പ് ദിന ഭാഗമായി ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സും (ഐ.എ.പി) ആരോഗ്യവകുപ്പും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഐ.എ.പി ഇമ്യൂണൈസേഷന്‍ സംസ്ഥാന ചെയര്‍മാന്‍ ഡോ. കെ.കെ. ജോഷി അധ്യക്ഷത വഹിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് ശിശുരോഗവിഭാഗം അസോ. പ്രഫസര്‍ ഡോ. മോഹന്‍ദാസ് നായര്‍ ക്ളാസെടുത്തു. ബ്ളോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. ഷീജ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ കെ.പി. സാദിഖ് അലി, ഐ.എ.പി ജില്ലാ സെക്രട്ടറി ഡോ. കെ. ദീപു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി. ഹരി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.സി. ദേവാനന്ദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.