എടവണ്ണ: ചെമ്പകുത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രോഗികളുടെ ദുരിതം തീരുന്നില്ല. ഒ.പി ടിക്കറ്റ് നല്‍കുന്ന കൗണ്ടര്‍ ഒരുമണിവരെ പ്രവര്‍ത്തിക്കണമെന്നാണ് നിയമമെങ്കിലും ഇവിടെ നേരത്തേ അടക്കുകയാണ്. ആശുപത്രിയില്‍ ആറ് ഡോക്ടര്‍മാര്‍ ഉണ്ടെങ്കിലും മിക്ക ദിവസങ്ങളിലും ഇവരുടെ സേവനം ലഭ്യമാകുന്നില്ളെന്ന് പരാതിയുണ്ട്. അവധി ദിവസങ്ങളില്‍ ഒരു ഡോക്ടര്‍ മാത്രമാണ് എത്തുന്നത്. ചൊവ്വാഴ്ച ദീപാവലി അവധിയില്‍ 300ഓളം രോഗികളത്തെിയെങ്കിലും പരിശോധനക്കത്തെിയത് ഒരു ഡോക്ടര്‍ മാത്രം. മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ആശുപത്രിയില്‍ കൃത്യമായി ലഭിക്കുന്നില്ളെന്നും പരാതികളുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫിസ് വിഭാഗം ഇവിടെ പരിശോധനകളും നടത്തുന്നില്ല. ഒ.പി കൗണ്ടര്‍ സമയം 12.30 വരെയാണെന്ന ധാരണയാണ് എടവണ്ണയിലുള്ളവര്‍ക്ക്. വര്‍ഷങ്ങളായി ഇവിടെ ഒ.പി കൗണ്ടര്‍ 12.30ഓടെ അടക്കുന്നതാണ് കാരണം. ഒ.പി ടിക്കറ്റ് നല്‍കുന്ന സമയം കൗണ്ടറിന് മുന്നില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യങ്ങളാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.