പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭ നിര്‍മിക്കുന്ന പുതിയ ബസ്സ്റ്റാന്‍ഡിന് വീണ്ടും തടസ്സം. നിര്‍മാണ കരാറെടുത്ത കൊച്ചിയിലെ ടി.എ. സേവ്യര്‍ ആന്‍ഡ് സണ്‍സാണ് ഇത്തവണ ഉടക്കുമായി എത്തിയത്. കരാര്‍ തുകയുടെ അഞ്ച് ശതമാനം സെക്യൂരിറ്റി വെക്കണമെന്ന വ്യവസ്ഥയില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് കരാറുകാര്‍ ഹൈകോടതിയെ സമീപിച്ചതാണ് പ്രശ്നമായത്. 8,81,95,076 രൂപയാണ് കരാര്‍ തുക. ഇതിന്‍െറ അഞ്ച് ശതമാനം സെക്യൂരിറ്റി വെക്കണമെന്നാണ് പുതിയ വ്യവസ്ഥ. സെക്യൂരിറ്റി തുകയുടെ പകുതി സര്‍ക്കാര്‍ ട്രഷറിയില്‍ പണമായി നിക്ഷേപിക്കുകയും ബാക്കി പകുതി ബാങ്ക് ഗ്യാരന്‍റിയായി നല്‍കണമെന്നുമാണ് നലവിലെ വ്യവസ്ഥ. എന്നാല്‍, ട്രഷറിയില്‍ തുക നിക്ഷേപിക്കുന്നതില്‍ ഇളവ് വേണമെന്നാണ് കരാറുകാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഹരജി പരിഗണിച്ച കോടതി ഇത് സംബന്ധിച്ച് കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഉചിത തീരുമാനം കൈക്കൊള്ളാന്‍ നിര്‍ദേശിക്കുകയായിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ബുധനാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗം ട്രഷറി നിക്ഷേപം ഒഴിവാക്കി ബാങ്ക് ഗ്യാരന്‍റി നല്‍കിയാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. തടസ്സമില്ലാതെ നിര്‍മാണം തുടരാന്‍ ഇത് മാത്രമാണ് വഴിയെന്ന് ചെയര്‍മാന്‍ എം. മുഹമ്മദ് സലീം പറഞ്ഞു. ഭാവിയില്‍ നിയമപ്രശ്നങ്ങള്‍ വരാത്തവിധമുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് ഉസ്മാന്‍ താമരത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.