തിരൂര്‍: പൊറ്റിലത്തറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ വന്‍ തീപിടിത്തം. രാത്രി ഏഴോടെ പടര്‍ന്ന തീ കെടുത്താന്‍ അഗ്നിശമന സേനക്ക് രണ്ട് മണിക്കൂര്‍ വേണ്ടി വന്നു. ഒരു യൂനിറ്റ് മാത്രമായതും ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് വാഹനം എത്താതിരുന്നതുമാണ് വിനയായത്. ട്രഞ്ചിങ് ഗ്രൗണ്ടിലേക്കുള്ള റോഡിന്‍െറ ഇരുഭാഗത്തും പൊലീസ് പിടികൂടിയ വാഹനങ്ങള്‍ കൂടിക്കിടക്കുന്നതാണ് ഗാതഗത തടസ്സമുണ്ടാക്കിയത്. അര കിലോമീറ്ററോളം അകലെ ഫയര്‍ഫോഴ്സ് ടാങ്കര്‍ വാഹനം നിര്‍ത്തി പൈപ്പിട്ടാണ് ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് വെള്ളമത്തെിച്ചത്. ഇതുമൂലം ശക്തിയില്‍ വെള്ളമടിക്കാന്‍ സാധിച്ചില്ല. രണ്ട് തവണ വെള്ളം തീര്‍ന്നതിനെ തുടര്‍ന്ന് അഗ്നിശമന സേനക്ക് ഫയര്‍ സ്റ്റേഷനിലേക്ക് തിരിച്ചുപോകേണ്ടി വന്നു. മൂന്നാം തവണ എത്തുമ്പോഴേക്ക് പൊലീസ് ക്രെയിന്‍ ഉപയോഗിച്ച് റോഡില്‍നിന്ന് ചില വാഹനങ്ങള്‍ നീക്കിയതിനാല്‍ ഫയര്‍ഫോഴ്സ് വാഹനത്തിന് കഷ്ടിച്ച് ട്രഞ്ചിങ് ഗ്രൗണ്ടിലത്തൊനായി. ലീഡിങ് ഫയര്‍മാന്‍ ആര്‍.വി. ഗോപകുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘം നാട്ടുകാരുടെ സഹായത്തോടെ ഏറെ പണിപ്പെട്ടാണ് തീയണച്ചത്. ഗ്രൗണ്ടിന്‍െറ രണ്ട് ഭാഗങ്ങളിലാണ് തീപിടിത്തമുണ്ടായത്. മനപ്പൂര്‍വം തീയിട്ടതാണെന്നാണ് ഫയര്‍ഫോഴ്സിന്‍െറ വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.