തിരുനാവായ: പഞ്ചായത്ത് ഓഫിസില്‍ 19 വര്‍ഷം പാര്‍ട്ടൈം ജീവനക്കാരിയായി സേവനമനുഷ്ഠിച്ച കരുമാനപ്പറ്റ പുല്ലങ്ങോട്ടുപറമ്പില്‍ മാളുക്കുട്ടി (68) കക്കൂസിനും കുടിവെള്ളത്തിനുമായി അലയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. പഞ്ചായത്ത് ഓഫിസിന് തൊട്ടുപിന്നില്‍ രണ്ട് സെന്‍റിലെ കൂരയില്‍ തനിച്ച് താമസിക്കുന്ന മാളുക്കുട്ടി ഓഫിസ് അധികൃതര്‍ക്കും ഭരണസമിതിക്കും നിരവധി തവണ സങ്കടഹരജി നല്‍കിയിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ മാസങ്ങള്‍ക്ക് മുമ്പ് നാവാമുകുന്ദ ക്ഷേത്രത്തില്‍ ബലിക്കടവുകളുടെ ഉദ്ഘാടനത്തിനത്തെിയ മന്ത്രി അടൂര്‍ പ്രകാശിന് മുമ്പിലത്തെി നേരിട്ട് സങ്കടം പറഞ്ഞു. മന്ത്രി ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ക്ക് അപ്പോള്‍ തന്നെ വേണ്ട നടപടികളെടുക്കാന്‍ നിര്‍ദേശം നല്‍കിയതാണ്. മാസങ്ങള്‍ കഴിഞ്ഞിട്ടും അനുകൂല നടപടിയുണ്ടായില്ല. 25 വര്‍ഷംമുമ്പ് ഭര്‍ത്താവ് രാമന്‍ മരിച്ച ശേഷം അവശയായി തനിച്ചു കഴിയുന്ന മാളുക്കുട്ടിയുടെ റേഷന്‍ കാര്‍ഡും എ.പി.എല്ലാണ്. നീതി ലഭിക്കാന്‍ ഏത് വാതിലില്‍ മുട്ടണമെന്ന ആശയക്കുഴപ്പത്തിലാണ് ഇവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.