തണ്ണീര്‍ത്തടം നികത്തല്‍: കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു

പട്ടര്‍നടക്കാവ്: അങ്ങാടിക്ക് സമീപം ആറ് ഏക്കറോളം വരുന്ന ചാലി നീര്‍ത്തടം മണ്ണിട്ട് നികത്താനുള്ള ശ്രമം വിവാദമായതിനത്തെുടര്‍ന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി ടി.കെ. അലവിക്കുട്ടി, ബ്ളോക് പ്രസിഡന്‍റ് സി. മൊയ്തീന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളും ഭാരവാഹികളും പ്രവര്‍ത്തകരും സ്ഥലം സന്ദര്‍ശിച്ചു. വര്‍ഷക്കാലത്ത് വലിയപറപ്പൂര്‍ കിഴക്കെ ചാലിയില്‍നിന്ന് കുത്തിയൊലിച്ചുവരുന്ന ജലം ഈ വയലില്‍ സംഗമിച്ച് ടൗണ്‍ ജുമാമസ്ജിദിന്‍െറ ഓരത്തുള്ള തോടിലൂടെ ഒഴുകിയാണ് കൈത്തക്കര തോടിലും പിന്നീട് പല്ലാറ്റുകായലിലുമത്തെുന്നത്. അതുകൊണ്ടുതന്നെ ഈ തണ്ണീര്‍ത്തടം നികത്തിയാല്‍ വര്‍ഷക്കാലത്ത് പ്രദേശം വെള്ളത്തില്‍ മുങ്ങും. സമീപനിവാസികള്‍ വീടൊഴിഞ്ഞ് പോകേണ്ടിവരും. റോഡ് വെള്ളത്തിലാകുന്നതോടെ ഗതാഗതം തടസ്സപ്പെടും. വേനല്‍ക്കാലത്ത് മേഖലയാകെ കുടിവെള്ളക്ഷാമം കൊണ്ട് പൊറുതിമുട്ടുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ സംഭവത്തിന്‍െറ ഗൗരവം ബന്ധപ്പെട്ടവരെ നേരില്‍കണ്ട് ധരിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. ബ്ളോക് സെക്രട്ടറിമാരായ ടി.കെ. മുഹമ്മദ് കുട്ടി, സി.വി. മൊയ്തീന്‍കുട്ടി, ബ്ളോക്ക് പഞ്ചായത്തംഗം മുളക്കല്‍ മുഹമ്മദലി, മണ്ഡലം സെക്രട്ടറി മോഹനന്‍ വൈരങ്കോട്, പ്രവാസി കോണ്‍ഗ്രസ് നേതാവ് കല്ലിങ്ങല്‍ കുഞ്ഞാവ, സി.വി. ഷാഫി, കെ.എം. കോയാമുട്ടി എന്ന മാനുപ്പ, ടി.കെ. റിയാസ്, കെ.എം. അബ്ദുല്‍ അസീസ്, കളപ്പാട്ടില്‍ കുഞ്ഞിപ്പ, കല്ലിങ്ങല്‍ കുട്ടു ഹാജി, കെ.വി. മുയ്തീന്‍കുട്ടി മാസ്റ്റര്‍, പാറയില്‍ ഷംസു, പി.സി. ജലീല്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.