പൂക്കോട്ടുംപാടം: പ്രവാചകസ്മരണ പുതുക്കി നബിദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. അമരമ്പലം പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ നബിദിന റാലി നടത്തി. പാറക്കപ്പാടം ജന്നത്തുല്‍ ഉലൂം സെക്കന്‍ഡറി മദ്റസയില്‍ മുണ്ടശ്ശേരി മൊയ്തീന്‍കുട്ടി ഹാജി പതാക ഉയര്‍ത്തി. റാലിക്ക് തങ്ങള്‍ മുസ്ലിയാര്‍, റഹ്മത്തുല്ല വഹബി, ഖമര്‍ ഫൈസി, എ.കെ. ബാപ്പുട്ടി എന്നിവര്‍ നേതൃത്വം നല്‍കി. 27ന് വിപുലമായ നബിദിനാഘോഷം നടക്കും. മാമ്പറ്റ കൗക്കബുല്‍ ഹുദ മദ്റസയുടെ ആഭിമുഖ്യത്തില്‍ പൂക്കോട്ടുംപാടം അങ്ങാടിയിലേക്ക് നബിദിന ഘോഷയാത്ര നടത്തി. ബഷീര്‍ സഖാഫി പൂങ്ങോട് പതാക ഉയര്‍ത്തി. സി.എച്ച്. ഹംസ സഖാഫി, സി.ടി. അഷറഫ് മുസ്ലിയാര്‍, ഉമ്മര്‍ മുസ്ലിയാര്‍, ഒ.പി. മാനു ഹാജി എന്നിവര്‍ നേതൃത്വം നല്‍കി. വീട്ടിക്കുന്ന് നൂറുല്‍ ഇസ്ലാം മദ്റസയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിനറാലിക്ക് ജലീല്‍ സഖാഫി, സിദ്ദീഖ് മദനി, പി.ടി. ഉമ്മര്‍, ഡി.ടി. അനീഷ്, എം.കെ. കുഞ്ഞാന്‍, പി. ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പൂക്കോട്ടുംപാടം നൂറുല്‍ ഇസ്ലാം മദ്റസയുടെ ആഭിമുഖ്യത്തില്‍ നടന്ന നബിദിനാഘോഷത്തിന് ഫക്റുദ്ദീന്‍ കോയ തങ്ങള്‍ പതാക ഉയര്‍ത്തി. റാലിക്ക് കരീം, റഷീദ് മുണ്ടശ്ശേരി, പുലത്ത് ശിഹാബ്, കൊക്കുത്ത് മുഹമ്മദ് റാഫി എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികളുടെ വിവിധ കലാപരിപാടികളും ഭക്ഷണവിതരണവും നടന്നു. കരുളായി: എം.ഡി.ഐയുടെ ആഭിമുഖ്യത്തില്‍ കരുളായിയില്‍ സംയുക്ത നബിദിന റാലി നടത്തി. സി.കെ. നാസര്‍ മുസ്ലിയാര്‍, കെ.പി. ജമാല്‍, സി. കുഞ്ഞുമുഹമ്മദ്, നൗഷാദ് വഹാബി, ടി.പി. യൂസഫ്, ടി. അബൂബക്കര്‍ മുസ്ലിയാര്‍, എം. അബു മുസ്ലിയാര്‍, വി.ടി. ബീരാന്‍ ഹാജി എന്നിവര്‍ നേതൃത്വം നല്‍കി. വഴിക്കടവ്: പുന്നക്കല്‍ നുസ്റത്തുല്‍ ഇസ്ലാം മദ്റസ കമ്മിറ്റി നബിദിന ഘോഷയാത്ര നടത്തി. മഹല്ല് ഖാദി അബ്ബാസ് അലി സഖാഫി, ജംഷീര്‍ അഹ്സനി, ഖാലിദ് കൊമ്പന്‍, എം.സി. നാസര്‍, കുഞ്ഞാപ്പു അമ്പാളി, തെക്കോടന്‍ കുഞ്ഞിമുഹമ്മദ് ഹാജി എന്നിവര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ഥികളുടെ കലാപരിപാടിയും ഉണ്ടായിരുന്നു. ചോക്കാട്: പെടയന്താള്‍ ഇസ്സത്തുല്‍ ഇസ്ലാം മദ്റസയില്‍ നബിദിനാഘോഷത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ തയാറാക്കിയ മാസിക ബ്ളോക്ക് പഞ്ചായത്ത് അംഗം പൈനാട്ടില്‍ അഷ്റഫ്, ഹൈദര്‍സ് ദാരിമിക്ക് നല്‍കി പ്രകാശനം ചെയ്തു. മുഹമ്മദ് കുട്ടി, കബീര്‍ മാസ്റ്റര്‍, ജബ്ബാര്‍കുട്ടി, അബ്ദു സഖാഫി, ചാലുവള്ളി മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. കാളികാവ്: ഹയാത്തുല്‍ ഇസ്ലാം മദ്റസ വിദ്യാര്‍ഥികള്‍ കാളികാവില്‍ നബിദിനറാലി സംഘടിപ്പിച്ചു. വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരും അണിനിരന്ന റാലിക്ക് കൊഴുപ്പ് പകര്‍ന്ന് ദഫ്സംഘത്തിന്‍െറ കലാപ്രകടനവും അരങ്ങേറി. റാലിക്ക് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി. വൈകീട്ട് നബിദിന പ്രഭാഷണവും കുട്ടികളുടെ കലാപ്രകടനവും നടന്നു. വണ്ടൂര്‍: ചെട്ടിയാറമ്മല്‍ മത്ലബുല്‍ ഉലൂം മദ്റസയുടെ ആഭിമുഖ്യത്തില്‍ നബിദിന ഘോഷയാത്ര നടത്തി. യൂനിറ്റ് എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ്, എസ്.ബി.വി എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. മഹല്ല് പ്രസിഡന്‍റ് വാളശ്ശേരി നാണി, ഖാദി മുഹമ്മദ് ഫൈസി, മദ്റസ അധ്യാപകരായ അബ്ദുല്ല ഫൈസി, ജംഷീദ് ഫൈസി, ഹമീദ് മുസ്ലിയാര്‍, മഹല്ല് സെക്രട്ടറി ഇ.കെ. കുഞ്ഞിമുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.