കൊണ്ടോട്ടി: താലൂക്ക് ഓഫിസ് പഴയ നെടിയിരുപ്പ് പഞ്ചായത്തിലേക്ക് മാറ്റാനുള്ള നീക്കം പാതിവഴിയില്‍. ഒരു സൗകര്യവുമില്ലാതെ പുകശല്യവും ശബ്ദ മലിനീകരണവും കൊണ്ട് വീര്‍പ്പ് മുട്ടുന്ന ഓഫിസ് നെടിയിരുപ്പ് പഞ്ചായത്ത് കെട്ടിടത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ കലക്ടര്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കിയിരുന്നു. കലക്ടര്‍ ഇത് അനുഭാവപൂര്‍വം പരിഗണിക്കാമെന്നേല്‍ക്കുകയും ചെയ്തിരുന്നു. നഗരസഭക്കും താലൂക്ക് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍, നഗരസഭയുടെ മേഖലാ ഓഫിസായി ഈ കെട്ടിടത്തെ മാറ്റി തീരുമാനം വന്നതോടെ താലൂക്ക് ജീവനക്കാര്‍ ഇനിയും ദുരിതം സഹിക്കണം. സര്‍ക്കാര്‍ നിശ്ചയിച്ച ചെറിയ വാടകയാണ് നല്ളൊരു കെട്ടിടത്തിലേക്ക് മാറാന്‍ തടസ്സമാകുന്നത്. വൈദ്യര്‍ സ്മാരകത്തിന് സമീപം ദേശീയപാതയിലെ അപകട വളവിന്‍െറ ഓരത്താണ് ഇപ്പോള്‍ താലൂക്ക് ഓഫിസ് സ്ഥിതി ചെയ്യുന്നത്. താഴത്തെ വര്‍ക്ഷോപ്പില്‍നിന്നും ദേശീയപാതയില്‍നിന്നുള്ള പുകയും ശബ്ദവും അറുപത്തോളം ജീവനക്കാരുടെ ആരോഗ്യത്തെ ബാധിക്കുന്നതായി ഇവര്‍ പറയുന്നു. മുകളില്‍ ഷീറ്റിട്ട രണ്ടാം നിലയില്‍ മഴ പെയ്താല്‍ കമ്പ്യൂട്ടറുകളും ഫയലുകളും നനയുന്ന അവസ്ഥയാണ്. ഇവിടെ ഫയലുകള്‍ സൂക്ഷിക്കാനുള്ള സംവിധാനവും ഇല്ല. കൊണ്ടോട്ടിയെ നഗരസഭയായി ഉയര്‍ത്തിയതോടെ ജീവനക്കാര്‍ നേരിയ ആശ്വാസത്തിലായിരുന്നു. നെടിയിരുപ്പ് ഗ്രാമപഞ്ചായത്തിന്‍െറ കുറുപ്പത്തെ കെട്ടിടം വാടകക്കെങ്കിലും ലഭ്യമാക്കുകയെന്നതായിരുന്നു ഇവരുടെ ആവശ്യം. ഇതിന് തൊട്ടടുത്ത് ട്രഷറി പ്രവര്‍ത്തിക്കുന്നത് ആളുകള്‍ക്ക് കൂടുതല്‍ സൗകര്യമാവുമെന്നതും മാറ്റത്തിന് സാധ്യതയേറിയിരുന്നു. പുതിയ നഗരസഭാ ചെയര്‍മാന് നല്‍കിയ നിവേദനത്തിലാണ് ജീവനക്കാരുടെ പ്രതീക്ഷ. ഇതുവരെ നഗരസഭ വിഷയം ചര്‍ച്ചചെയ്തിട്ടില്ല. നിലവില്‍ നഗരസഭയുടെ മേഖലാ ഓഫിസാക്കി ഇതിനെ മാറ്റിയതിനാല്‍ പെട്ടെന്നൊന്നും വിഷയം ചര്‍ച്ചക്കെടുക്കില്ളെന്നാണറിയുന്നത്. മിനി സിവില്‍ സ്റ്റേഷനുവേണ്ടി പഞ്ചായത്തിന്‍െറ അധീനതയിലുള്ള സ്ഥലം കണ്ടത്തെിയിരുന്നെങ്കിലും നടപടികള്‍ എങ്ങുമത്തെിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.