തിരൂരങ്ങാടി: അനധികൃതമായി മണലെടുത്ത തോണികള്‍ പിടികൂടി നശിപ്പിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക മണല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് തോണികള്‍ പിടിച്ചെടുത്ത് നശിപ്പിച്ചത്. തിങ്കളാഴ്ച രാവിലെ മുതല്‍ വൈകീട്ട് അഞ്ച് വരെ കടലുണ്ടിപ്പുഴയില്‍ മമ്പുറത്തിനും കൂരിയാടിനും ഇടയിലായിരുന്നു പരിശോധന. തുടര്‍ന്ന് മണ്ണുമാന്തി യന്ത്രമുപയോഗിച്ച് അധികൃതര്‍ കടവുകളില്‍ വെച്ചുതന്നെ തോണികള്‍ നശിപ്പിച്ചു. സ്ക്വാഡ് അംഗങ്ങളായ കെ. സക്കീര്‍ഹുസൈന്‍, സി. പ്രവീണ്‍, കെ.കെ. സുനില്‍, ടി. ജനീഷ്, പി.പി. റിഷാദ്, ഐ. ശബീറലി, ജിയോ ജേക്കബ്, എ. അബ്ദുല്‍ ലത്തീഫ്, കെ.സി. റിയാസ്, എം.സി. ഫൈസല്‍ എന്നിവരാണ് തോണികള്‍ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.