താനൂര്‍: ജനസഹസ്രങ്ങളെ സാക്ഷിയാക്കി താനൂരിലെ സി.എച്ച്. മുഹമ്മദ് കോയ മെമോറിയല്‍ ഗവ. കോളജിന്‍െറ ശിലാസ്ഥാപനവും സമ്പൂര്‍ണ മത്സ്യത്തൊഴിലാളി ഭവന പദ്ധതി പ്രഖ്യാപനവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. താനൂരില്‍ ഒസ്സാന്‍ കടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് ഇരുചടങ്ങുകളും നടത്തിയത്. അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച ആറര കോടി ഉപയോഗിച്ചാണ് കോളജിന് കെട്ടിട സൗകര്യം ഒരുക്കുന്നത്. ജില്ലയിലെ മത്സ്യത്തൊഴിലാളികളില്‍ അര്‍ഹരായ 284 മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന നിര്‍മാണത്തിനുള്ള സാമ്പത്തിക സഹായം നല്‍കിയാണ് സമ്പൂര്‍ണ മത്സ്യത്തൊഴിലാളി ഭവന പദ്ധതി നടപ്പാക്കുന്നത്. ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി ഭവന പദ്ധതിയുടെ ചെക് കൈമാറല്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് കമീഷന്‍ ചെയര്‍മാന്‍ കുട്ടി അഹമ്മദ്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ഫീഷറീസ് ഡെപ്യുട്ടി ഡയറക്ടര്‍ സയ്യിദ് മുഹമ്മദ്, ബില്‍ഡിങ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എസ്. ഹരീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹറ മമ്പാട്, കലക്ടര്‍ ടി. ഭാസ്കരന്‍, ബ്ളോക്ക് പ്രസിഡന്‍റ് മുനീറ അടിയാട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ കുണ്ടില്‍ ഹാജറ (പൊന്മുണ്ടം), എന്‍.പി. ഖദീജ (ചെറിയമുണ്ടം), നൂഹ് കരിങ്കപ്പാറ (ഒഴൂര്‍), ബ്ളോക്ക് വൈസ് പ്രസിഡന്‍റ് കെ. സലാം, ജില്ലാ പഞ്ചായത്തംഗം വെട്ടം ആലിക്കോയ, ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ വി.പി. സഹുറ, പി.പി. ഷംസുദ്ദീന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹുസൈന്‍ കൊല്ലഞ്ചേരി, എന്‍.പി. ഹംസക്കോയ, എ.പി. സെയ്തലവി, കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജയപ്രദ, കോളജ് യൂനിയന്‍ ചെയര്‍മാന്‍ മുഹമ്മദ് നിസാന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ യു.കെ. ഭാസി, ഇ. മുഹമ്മദ്കുഞ്ഞി, ഉമര്‍ ഒട്ടുമ്മല്‍, പി.ടി.കെ. കുട്ടി, കെ.പി. മുഹമ്മദ് ഇസ്മായില്‍, ഒ. രാജന്‍, കെ. സച്ചിദാനന്ദന്‍, മേച്ചേരി സെയ്തലവി മാസ്റ്റര്‍, ടി.പി.എം. അബ്ദുല്‍ കരീം, വ്യാപാരി വ്യവസായി യൂനിറ്റ് പ്രസിഡന്‍റ് യു.വി. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ സ്വാഗതവും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.പി. അഷ്റഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.