പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി

പൊന്നാനി: ഓണക്കാലത്തോടനുബന്ധിച്ച് നഗരസഭാ പരിധിയിലെ വിവിധ ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍, ഫ്രൂട്ട്സ്റ്റാളുകള്‍ എന്നിവിടങ്ങളില്‍ നഗരസഭാ ഹെല്‍ത്ത് സ്ക്വാഡ് ശുചിത്വ പരിശോധന നടത്തി. പഴകിയഭക്ഷണ സാധനങ്ങളും നിരോധിച്ച പ്ളാസ്റ്റിക് ക്യാരി ബാഗുകളും പിടികൂടി. കടയുടമകള്‍ക്ക് നോട്ടിസ് നല്‍കുകയും പിഴ ചുമത്തുകയും ചെയ്തു. നിരോധിച്ച പ്ളാസ്റ്റിക് ക്യാരി ബാഗുകള്‍ വില്‍പന നടത്തുന്നവരുടെ ലൈസന്‍സ് റദ്ദാക്കും. കെ.കെ ജങ്ഷന്‍, സി.വി ജങ്ഷന്‍, ചന്തപ്പടി, കോടതി, ബസ്സ്റ്റാന്‍ഡ് പരിസരം, എ.വി ഹൈസ്കൂള്‍ പരിസരം എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.എസ്. സന്തോഷ്കുമാര്‍, ജെ.എച്ച്.ഐമാരായ കെ.വി. അന്‍വന്‍, എസ്. ഗോപകുമാര്‍, പി.പി. മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.