പിതൃതര്‍പ്പണപുണ്യം തേടിയത്തെിയത് ആയിരങ്ങള്‍

പടിഞ്ഞാറ്റുംമുറി: മത്തേൃക്കോവില്‍ ക്ഷേത്ര സന്നിധിയില്‍ കടലുണ്ടിപ്പുഴയോരത്ത് കര്‍ക്കടകവാവ് പിതൃതര്‍പ്പണത്തിന് നിരവധിപേര്‍ സംബന്ധിച്ചു. പിതൃതര്‍പ്പണത്തിന് താമരശ്ശേരി മണിയും പി.കെ. ഉണ്ണിയും നേതൃത്വം നല്‍കി. തിലഹോമത്തിന് തന്ത്രി മൊടപ്പിലാപ്പള്ളി ശാസ്ത്രശര്‍മന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു. അരീക്കോട്: പുത്തലം സാളീഗ്രാമം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലി തര്‍പ്പണത്തിന് വന്‍ തിരക്കനുഭവപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെ തുടങ്ങിയ കര്‍മങ്ങള്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അവസാനിച്ചത്. അയ്യായിരത്തോളം പേര്‍ ബലി കര്‍മത്തിന് എത്തിയതായാണ് കണക്ക്. ചാലിയാര്‍ പുഴയില്‍ നിന്നുള്ള ചവിട്ടുപടികളിലും ക്ഷേത്രത്തോട് ചേര്‍ന്നുള്ള തീരത്തുമായാണ് ചടങ്ങുകള്‍ നടന്നത്. തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു. തിരുനെല്ലി രാമചന്ദ്ര വാരിയര്‍, അനൂപ് വാരിയര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കിഴക്കുമ്പാട്ട് ശങ്കരന്‍ നമ്പൂതിരിപ്പാടാണ് ക്ഷേത്രത്തിലെ തന്ത്രി. വാവുബലി തര്‍പ്പണത്തിനത്തെിയ ആളുകളെ നിയന്ത്രിക്കുന്നതിനും മറ്റുമായി അരീക്കോട് എസ്.ഐ സുനീഷ് കെ. തങ്കച്ചന്‍െറ നേതൃത്വത്തില്‍ പൊലീസിന്‍െറ സേവനവും ലഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.