സഹകരണ ബാങ്കുകളുടെ പങ്ക് നിസ്തുലം –മന്ത്രി കുഞ്ഞാലിക്കുട്ടി

വാഴക്കാട്: സഹകരണ ബാങ്കുകള്‍ ഗ്രാമീണ ജീവിതത്തില്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കര്‍ഷകരുടെയും ഗ്രാമീണ ജനങ്ങളുടെയും സേവനം ലക്ഷ്യമാക്കി സഹകരണ ബാങ്കുകള്‍ക്ക് ഒട്ടേറെ ക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വാഴക്കാട് സര്‍വിസ് സഹകരണ ബാങ്കിന്‍െറ പുതിയ കെട്ടിടവും സുവര്‍ണ ജൂബിലിയാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ അധ്യക്ഷത വഹിച്ചു. കൗണ്ടര്‍ ഉദ്ഘാടനം ഇ. അഹമ്മദ് എം.പിയും ഹെഡ് ഓഫിസ് ഉദ്ഘാടനം എളമരം കരീം എം.എല്‍.എയും നിര്‍വഹിച്ചു. ഓഡിറ്റോറിയം ഉദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ. ജബ്ബാര്‍ ഹാജിയും ലോക്കര്‍ ഉദ്ഘാടനം ഡെപ്യൂട്ടി രജിസ്ട്രാര്‍ എം. വേലായുധനും സൗജന്യ തയ്യല്‍ മെഷീന്‍ വിതരണോദ്ഘാടനം അസി. രജിസ്ട്രാര്‍ (പ്ളാനിങ്) അബു പരവക്കലും നിര്‍വഹിച്ചു. ക്ഷീര കര്‍ഷകര്‍ക്കുള്ള പലിശരഹിത വായ്പയും കിഡ്നി രോഗികള്‍ക്കുള്ള പെന്‍ഷനും ചടങ്ങില്‍ വിതരണം ചെയ്തു. ബാങ്ക് സെക്രട്ടറി സി. സെയ്തലവി, മഞ്ചേരി സര്‍ക്കിള്‍ യൂനിയന്‍ ചെയര്‍മാന്‍ ഇ. അബൂബക്കര്‍, ബ്ളോക്ക് പഞ്ചായത്തംഗം സി.എം.എ റഹ്മാന്‍, കെ.എം. മമ്മദ്കുട്ടി, പി.എ. ഹമീദ് മാസ്റ്റര്‍, പി.എ. റഹീം, സി.കെ. മുഹമ്മദ്കുട്ടി മാസ്റ്റര്‍, എം.പി. അബ്ദുല്‍ അലി മാസ്റ്റര്‍, ഷിബു അനന്തായൂര്‍, സി.കെ. അലി, കെ.എം. ചെറിയാപ്പു ഹാജി, എ.പി. ശിവാനന്ദന്‍, മൊയ്തീന്‍കുട്ടി പാമ്പോടന്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് പ്രസിഡന്‍റ് ഇ.ടി. അബ്ദുല്‍ ജബ്ബാര്‍ സ്വാഗതവും വൈ. പ്രസിഡന്‍റ് മോട്ടമ്മല്‍ മുജീബ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.