പാചകവാതക റെയ്ഡ്: ക്രമക്കേടുകള്‍ കണ്ടത്തെി

മലപ്പുറം: സിവില്‍ സപൈ്ളസ് വകുപ്പ് പെരിന്തല്‍മണ്ണ താലൂക്കില്‍ നടത്തിയ പാചകവാതക റെയ്ഡില്‍ ക്രമക്കേടുകള്‍ കണ്ടത്തെി. വിവിധ ഭാഗങ്ങളിലായി 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന വ്യാപകമായി നടത്തിയ പാചകവാതക റെയ്ഡിന്‍െറ ഭാഗമായിട്ടായിരുന്നു നടപടി. ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന മൂന്ന് സിലിണ്ടറുകള്‍ വ്യവസായ സ്ഥാപനങ്ങളില്‍നിന്ന് പിടിച്ചെടുത്തു. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ ചെരക്കാപറമ്പിലെ ഗാസ് ഏജന്‍സിയില്‍ സ്റ്റോക്ക് വ്യത്യാസം, സ്റ്റോക്ക് രജിസ്റ്റര്‍ എഴുതി സൂക്ഷിക്കുന്നതിലെ അലംഭാവം എന്നീ ക്രമക്കേടുകള്‍ കണ്ടത്തെി. ഗാര്‍ഹിക പാചക വാതകം വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നത് കണ്ടത്തെിയാല്‍ ഇ.സി ആക്ട് 1955, എല്‍.പി.ജി റെഗുലേഷന്‍ ആക്ട് 2000 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്ന് റെയ്ഡിന് നേതൃത്വം നല്‍കിയ താലൂക്ക് സപൈ്ള ഓഫിസര്‍ പി.കെ. അബ്ദുസ്സലാം പറഞ്ഞു. റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ശിവദാസ് പിലാപ്പറമ്പില്‍, വി. സന്തോഷ് കുമാര്‍, കെ.പി. ഹസനുല്‍ ബന്ന എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.