വേങ്ങര: ഞായറാഴ്ച ഉദ്ഘാടനം കഴിഞ്ഞ വേങ്ങര സബ് ട്രഷറി ജില്ലാ ട്രഷറിയായി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി കെ.എം. മാണി. വേങ്ങര സബ് ട്രഷറിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംയോജിത ധനകാര്യ മാനേജ്മെന്‍റിന് കീഴില്‍ ട്രഷറികളെ ഉള്‍പ്പെടുത്തി കോര്‍ ബാങ്കിങ് സംവിധാനത്തിലൂടെ ട്രഷറി പ്രവര്‍ത്തനങ്ങള്‍ മൂന്ന് മാസത്തിനകം ഏകീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹറ മമ്പാട് അധ്യക്ഷത വഹിച്ചു. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. കുഞ്ഞു, വേങ്ങര ബ്ളോക്ക് പ്രസിഡന്‍റ് കഴുങ്ങില്‍ സുലൈഖ, ടി.ടി. ബീരാവുണ്ണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.പി. ഹസീനാ ഫസല്‍, ടി.കെ. മൊയ്തീന്‍കുട്ടി മാസ്റ്റര്‍, പി.കെ. മുഹമ്മദ് അസ്ലം, ടി.ടി. ആരിഫ, നെടുമ്പള്ളി സെയ്തു, എന്‍. മമ്മദ്കുട്ടി, ഹനീഫ തൈക്കാടന്‍, ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വി.കെ. കുഞ്ഞാലന്‍കുട്ടി സ്വാഗതവും ടി. അബ്ദുല്‍ വഹാബ് നന്ദിയും പറഞ്ഞു. മാണിക്ക് നാക്കു പിഴ; പി.കെ. കുഞ്ഞു കുഞ്ഞനും അസ്ലു അസ്സുവുമായി വേങ്ങര: സബ് ട്രഷറി ഉദ്ഘാടനത്തിനിടെ ജനപ്രതിനിധികളുടെ പേരുകള്‍ വഴങ്ങാതെ മന്ത്രി കെ.എം. മാണി കുഴങ്ങി. പി.കെ. കുഞ്ഞു, കുഞ്ഞനായും പി.കെ. മുഹമ്മദ് അസ്ലം അസ്സുവും ടി.ടി. ആരിഫ ആരികയുമായി. അവസാനം മലപ്പുറത്തെ പേരുകള്‍ പാലാക്കാരന് പറയാനാവുമോ എന്ന് പറഞ്ഞ് പേര് വായിക്കുന്നത് മന്ത്രി നിര്‍ത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.