മഞ്ചേരി: പൊലീസ് മുന്‍കൈ എടുത്ത് മഞ്ചേരിയില്‍ നടപ്പാക്കുന്ന ഗതാഗത പരിഷ്കരണത്തില്‍നിന്ന് കെ.എസ്.ആര്‍.ടി.സിയെ ഒഴിവാക്കുന്നതിനെതിരെ എതിര്‍പ്പ് ശക്തം. പരിഷ്കരണത്തില്‍നിന്ന് ഒൗദ്യോഗികമായി ഒഴിവാക്കിയിട്ടില്ളെങ്കിലും പരിഷ്കരണം പാലിക്കാന്‍ മഞ്ചേരി വഴി കടന്നുപോകുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ തയാറാവാത്തതാണ് കാരണം. കോഴിക്കോട്ടുനിന്ന് ഉച്ചക്ക് 1.15ന് മഞ്ചേരിയില്‍ എത്തിയ കെ.എസ്.ആര്‍.ടി.സി ബസ് ശനിയാഴ്ച മഞ്ചേരി കച്ചേരിപ്പടി ബസ്സ്റ്റാന്‍ഡില്‍നിന്ന് തിരിഞ്ഞ് ടൗണ്‍ വഴിയല്ലാതെ കടന്നുപോകുന്നത് ഒരുസംഘം യാത്രക്കാര്‍ ചോദ്യം ചെയ്തു. ചിലര്‍ കണ്ടക്ടറെ മര്‍ദ്ദിക്കാന്‍ തുനിഞ്ഞു. പൊലീസ് അനുമതിയോടെയാണ് സര്‍വിസ് നടത്തുന്നതെന്നാണ് ബസ് ജീവനക്കാര്‍ പറഞ്ഞത്. അതേസമയം, കെ.എസ്.ആര്‍.ടി.സിക്ക് മാത്രമായി ഇതുവരെ ഒരു ഇളവും പ്രഖ്യാപിച്ചിട്ടില്ല. ഗതാഗത പരിഷ്കരണം നടപ്പാക്കുന്നത് മഞ്ചേരിയില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സണ്ണി ചാക്കോയുടെ നേതൃത്വത്തില്‍ മഞ്ചേരി ട്രാഫിക് യൂനിറ്റാണ്. പാണ്ടിക്കാട് റോഡിലെ ബസ്സ്റ്റാന്‍ഡിലും പഴയ സ്റ്റാന്‍ഡിലും ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസുകള്‍ നോക്കി യാത്രക്കാര്‍ നില്‍ക്കുന്നതല്ലാതെ കാണാറില്ല. പരിശോധിക്കാനും നടപടിയെടുക്കാനും പൊലീസ് തയാറാവാത്തതാണ് കാരണം. നിലവില്‍ മുഴുവന്‍ ബസുകളും പാണ്ടിക്കാട് റോഡില്‍ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡില്‍ നിന്നാണ് പുറപ്പെടുന്നത്. മഞ്ചേരി വഴി കടന്നുപോകുന്ന സ്വകാര്യ ബസുകള്‍ നിയമം പാലിക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സി പാലിക്കാത്തതിനാല്‍ ബസ് കാത്തുനില്‍ക്കുന്ന യാത്രക്കാരാണ് വലയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.