തിരൂര്‍: നഗരസഭാ 30ാം വാര്‍ഡിലുള്‍പ്പെട്ട പരിയാരത്ത് കുന്നിലേക്കുള്ള വഴി അഗ്നിശമന സേന കൈവശപ്പെടുത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തിരൂരിലത്തെിയപ്പോഴാണ് പരാതി നല്‍കിയത്. പരിയാരത്ത് കുന്നിലെയും പരിസരത്തെയും ആളുകള്‍ക്ക് ഗവ. ആശുപത്രി, സ്കൂള്‍, മദ്റസ, സിവില്‍ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്കും നഗരത്തിലേക്കും എളുപ്പത്തില്‍ ബന്ധപ്പെടാനുള്ള മാര്‍ഗം അടയുമെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ മുഖ്യമന്ത്രിയെ സമീപിച്ചത്. ഫയര്‍സ്റ്റേഷന്‍ വളപ്പിലേക്കുള്ള കവാടത്തില്‍ അധികൃതര്‍ ഇതു പൊതുവഴിയല്ളെന്നും അകത്തേക്ക് പ്രവേശിക്കുന്നതിന് അനുമതി വാങ്ങണമെന്നും ആവശ്യപ്പെട്ട് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. പുറമെ വഴി പൊതുജനങ്ങള്‍ക്കല്ല എന്ന് സൂചിപ്പിച്ച് ചങ്ങലയും സ്ഥാപിച്ചു. ഓട്ടോകളും ചരക്കു വാഹനങ്ങളും അധികൃതര്‍ തടയുന്നതായും അനുമതിയില്ലാതെ പ്രവേശിച്ചാല്‍ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും നാട്ടുകാര്‍ പറയുന്നു. ചുറ്റുമതില്‍ കെട്ടി വഴിയടക്കം സ്വന്തമാക്കുന്നതിനുള്ള നീക്കത്തിന്‍െറ ഭാഗമാണ് ഇത്തരം പ്രവൃത്തികള്‍ക്ക് പിന്നിലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇക്കാര്യങ്ങളെല്ലാം നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം, നാട്ടുകാര്‍ പ്രവേശിക്കുന്നത് തടസ്സപ്പെടുത്തിയിട്ടില്ളെന്നും ഭൂമി പൂര്‍ണമായും ഫയര്‍സ്റ്റേഷന്‍ അധീനതയിലുള്ളതാണെന്നും അധികൃതര്‍ പറയുന്നു. ചുറ്റുമതില്‍ കെട്ടുന്നതിന് നടപടി സ്വീകരിച്ചിട്ടില്ളെന്നും അധികൃതര്‍ വ്യക്തമാക്കി. വഴി സംബന്ധിച്ച് നാട്ടുകാര്‍ കേസ് നല്‍കിയിട്ടുള്ളതിനാല്‍ കോടതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതെന്ന നിലപാടിലാണ് അധികൃതര്‍. തിരൂരിലെ മുന്‍ എം.എല്‍.എ അന്തരിച്ച പി.പി. അബ്ദുല്ലക്കുട്ടിയുടെ കാലയളവിലായിരുന്നു ഫയര്‍സ്റ്റേഷന്‍ കെട്ടിടം നിര്‍മാണത്തിന് നടപടി തുടങ്ങിയത്. ഇതിനായി 74 സെന്‍റ് അഗ്നിശമന സേനക്ക് കൈമാറി. ഈ സര്‍ക്കാറിന്‍െറ കാലത്താണ് കെട്ടിടം നിര്‍മിച്ച് അഗ്നിശമനസേനാ ആസ്ഥാനം ഇവിടേക്ക് മാറ്റിയത്. ഉദ്ഘാടന വേളയില്‍ തന്നെ വഴി സംബന്ധിച്ച് നാട്ടുകാര്‍ ആശങ്കയുയര്‍ത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.