റെയില്‍വേ പ്ളാറ്റ്ഫോമിലെ കേബ്ള്‍ ചാല്‍ യാത്രക്കാരെ വീഴ്ത്തുന്നു

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ളാറ്റ്ഫോമിലെ കേബ്ള്‍ ചാല്‍ യാത്രക്കാരെ അപകടത്തിലാക്കുന്നു. വാര്‍ത്താവിനിമയ കേബ്ളുകളിടാനും ആവശ്യമെങ്കില്‍ മലിനജലം ഒഴുക്കാനുമുള്ള ക്രമീകരണങ്ങള്‍ക്കുമാണ് രണ്ടാം പ്ളാറ്റ്ഫോമിന്‍െറ മധ്യത്തില്‍ ചാല് നിര്‍മിച്ചിട്ടുള്ളത്. ചാലിന് മുകളില്‍ സ്ളാബിടാത്തതിനാല്‍ രാത്രികാലത്ത് ട്രെയിനിറങ്ങുന്നവര്‍ വീഴുന്നത് പതിവായിട്ടുണ്ട്. പലരും സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫിസില്‍ പരാതി പറയുന്നുണ്ട്. കേബ്ള്‍ സ്ഥാപിക്കല്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും കുഴിമൂടുന്നത് നീണ്ടുപോകുകയാണ്. വെള്ളിയാഴ്ച രാത്രി ട്രെയിനിറങ്ങിയ യാത്രക്കാരന്‍ കുഴിയില്‍ വീണിരുന്നു. കുട്ടികള്‍ ഇതില്‍ വീഴുന്നത് പതിവാണെന്ന് മറ്റ് യാത്രക്കാരും പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.