തിരൂര്‍: യുദ്ധത്തിനെതിരെ സമാധാനത്തിന്‍െറ സന്ദേശവുമായി ഹിരോഷിമ ദിനം ആചരിച്ചു. വവൈ.എം.സി.എയും ജനമൈത്രി പൊലീസും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടി തിരൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് എസ്.ഐ സുമേഷ് സുധാകര്‍ ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡന്‍റ് എസ്. ദാനം അധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് ജോസ്, പി.പി. അബ്ദുറഹ്മാന്‍, ഹമീദ് കൈനിക്കര, ജനമൈത്രി പൊലീസ് ഇന്‍ചാര്‍ജ് അയ്യപ്പന്‍, ബേബി തോമസ്, സാദിഖലി, ജെ. അനില്‍കുമാര്‍, എന്‍.പി. ജോണ്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളും പൊതുജനങ്ങളും ക്യാന്‍വാസില്‍ സമാധാന ദിന സന്ദേശങ്ങള്‍ എഴുതുകയും യുദ്ധവിരുദ്ധ ചിത്രങ്ങള്‍ വരക്കുകയും ചെയ്തു. ഷാജി അഴികണ്ണിക്കല്‍, സ്നേഹജന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഓയിസ്ക ഇന്‍റര്‍നാഷനല്‍ ജില്ലാ ചാപ്റ്ററിന്‍െറ ആഭിമുഖ്യത്തില്‍ തിരൂര്‍ മെഡിടെക് അക്കാദമിയും ടി.യു.വി റെയ്ലാന്‍ഡ് എന്‍.ഐ.എഫും ചേര്‍ന്ന് ഹിരോഷിമ ദിനം ആചരിച്ചു. താഴെപ്പാലത്ത് വെള്ള കാന്‍വാസില്‍ ഒപ്പുവെച്ച് ചേംബര്‍ ഓഫ് കോമേഴ്സ് ജനറല്‍ സെക്രട്ടറി പി.പി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. റസാഖ് ഹാജി അധ്യക്ഷത വഹിച്ചു. എം. ജാസിറ, സഹദേവന്‍, രവീന്ദ്രന്‍ പിള്ള, ജയലക്ഷ്മി, വി.കെ. നിസാം, എ. അഹ്മദ്, ഷമീര്‍ കളത്തിങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ. ഭാസി സ്വാഗതവും പ്രദീപ് നായര്‍ നന്ദിയും പറഞ്ഞു. താനൂര്‍: സമാധാനം പുലരാനും യുദ്ധ ഭീകരതയെ ചെറുക്കാനും ആവശ്യപ്പെട്ട് വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളും സ്കൗട്ട്, റെഡ്ക്രോസ് അംഗങ്ങളും റാലികളും പ്രഭാഷണങ്ങളും നടത്തി. താനൂര്‍ നിറമരുതൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ റെഡ്ക്രോസ്, സ്കൗട്ട് സോഷ്യല്‍ സയന്‍സ് ക്ളബ് എന്നിവയുടെ സഹകരണത്തോടെ യുദ്ധ വിരുദ്ധ റാലി നടത്തി. പ്രധാനാധ്യാപകന്‍ വി.സി. ഗോപാലകൃഷ്ണന്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു. അധ്യാപകരായ ശ്യാംബാലന്‍, ബോണിഫെസ്, യു.വി. അബ്ദുല്‍ മജീദ്, വിനി എന്നിവര്‍ നേതൃത്വം നല്‍കി. താനൂര്‍ ടൗണ്‍ ജി.എം.യു.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ ടൗണില്‍ യുദ്ധ വിരുദ്ധ റാലി നടത്തി. താനൂര്‍ ചീരാന്‍ കടപ്പുറം ജി.എം.യു.പി സ്കൂള്‍ വിദ്യാര്‍ഥികള്‍ യുദ്ധ വിരുദ്ധ റാലി നടത്തി. പ്രധാനാധ്യാപകന്‍ രമേശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സാമൂഹിക ശാസ്ത്ര ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ നടത്തിയ റാലിയില്‍ 500ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ആലത്തിയൂര്‍: മലബാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. റെഡ് ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന റാലി പ്രിന്‍സിപ്പല്‍ മുസ്തഫ ഫ്ളാഗ് ഓഫ് ചെയ്തു. ബോധവത്കരണ ക്ളാസില്‍ നമ്മുടെ ആരോഗ്യം-ആരോഗ്യ കേരളം എന്ന ആശയത്തെ മുന്‍നിര്‍ത്തി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. കാന്‍സറിനെതിരെ പോരാടുക എന്ന ലക്ഷ്യത്തോടെ റെഡ് ക്രോസ് സൊസൈറ്റി യൂനിറ്റ് പദ്ധതി രൂപവത്കരിച്ചു. പ്രധാനധ്യാപകന്‍ കലാം, അഡ്മിനിസ്ട്രേറ്റര്‍ അവറു, ഓഫിസ് സൂപ്രണ്ട് മുഹമ്മദ്, ജെ.ആര്‍.സി കണ്‍വീനര്‍ ഷൈജി ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വെട്ടം: എ.എച്ച്.എം.എച്ച്.എസില്‍ ഹിരോഷിമ-നാഗസാക്കി ദിനം ആചരിച്ചു. വായ മൂടിക്കെട്ടിയും ചങ്ങല തീര്‍ത്തും വിദ്യാര്‍ഥികള്‍ തിരൂര്‍ കൂട്ടായി എന്‍.എച്ച് ജങ്ഷനില്‍ യുദ്ധങ്ങള്‍ക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തി. കൊളാഷ് നിര്‍മാണം, പോസ്റ്റര്‍ നിര്‍മാണം എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. പ്രധാനാധ്യാപകന്‍ പ്രസന്ന കുമാര്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ആബിദ, മനീഷ് എന്നിവര്‍ സംസാരിച്ചു. ആലത്തിയൂര്‍ കെ.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എന്‍.എസ്.എസ് യൂനിറ്റിന്‍െറ നേതൃത്വത്തില്‍ ഹിരോഷിമ ദിനം ആചരിച്ചു. പോസ്റ്റര്‍ നിര്‍മണം, നോട്ടീസ് വിതരണം, ബോധവത്കരണ പരിപാടി എന്നിവ സംഘടിപ്പിച്ചു. വളണ്ടിയര്‍ ക്യാപ്റ്റന്‍ ഐ. ഹല്‍ഷാന്‍ അപര്‍ണ, മുഹ്സിന, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എ.സി. പ്രവീണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. പുറത്തൂര്‍: ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയും വിദ്യാര്‍ഥികള്‍ക്ക് സന്ദേശവും നല്‍കി. സമാധാന സന്ദേശമുയര്‍ത്തി അധ്യാപികമാരായ സുജയും ദീപയും വിദ്യാര്‍ഥികളും ചേര്‍ന്ന് രണ്ട് വെള്ളരി പ്രാവുകളെ പറത്തി. പ്രാവിന്‍െറ ആകൃതിയില്‍ വിദ്യാര്‍ഥിനികളെ അണിനിരത്തിയാണ് പ്രതിജ്ഞ എടുത്തത്. പ്രിന്‍സിപ്പല്‍ പി.പി. ഷൈജ, അധ്യാപകരായ ഷിജു, ദേവദാസ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.