പയ്യനാട് ഫുട്ബാള്‍ സ്റ്റേഡിയം കലക്ടര്‍ സന്ദര്‍ശിച്ചു

മഞ്ചേരി: പയ്യനാട് ഫുട്ബാള്‍ അക്കാദമി മൈതാനവും പവലിയനും ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍, ഡെപ്യൂട്ടി കലക്ടര്‍ കെ. ഗണേഷ് എന്നിവര്‍ സന്ദര്‍ശിച്ചു. പയ്യനാട് മൈതാനത്തിന്‍െറ രണ്ടാം ഘട്ടവികസനത്തിന് പുതിയ പദ്ധതികള്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു. വിപുലമായ രീതിയില്‍ ഫ്ളഡ്ലിറ്റ്, മികച്ച സിന്തറ്റിക് ട്രാക്, മറ്റു കായിക ഇനങ്ങളുടെ മൈതാനം, പരിശീലന കേന്ദ്രം തുടങ്ങി നാലുകോടി വീതം ചെലവ് വരുന്നതാണ് രണ്ടാം ഘട്ട പദ്ധതി. ഇതിനു പുറമെ കേന്ദ്ര സര്‍ക്കാറിന്‍െറ ഗ്രാമീണ കായിക വികസന അടിസ്ഥാന വിപുലീകരണത്തില്‍ ഉള്‍പ്പെടുത്തി സമര്‍പ്പിച്ച ഇന്‍ഡോര്‍ സ്റ്റേഡിയം പദ്ധതി നേരത്തെ സമര്‍പ്പിച്ചിരുന്നു. ദേശീയ നിലവാരമുള്ള ഫെഡറേഷന്‍ കപ്പ്, സന്തോഷ് ട്രോഫിയും പയ്യനാട് മികച്ച രീതിയില്‍ നടത്തിയിരുന്നു. മലപ്പുറത്തെ കായിക മേഖലയുടെ മുഖച്ഛായ മാറ്റാനുതകുന്നതാണ് പയ്യനാട്ടെ പുതിയ പദ്ധതിയെന്ന് കലക്ടര്‍ സ്പോര്‍ട് കൗണ്‍സില്‍ ഭാരവാഹികളെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.