വെള്ളക്കെട്ട് : കൊടിഞ്ഞിയില്‍ കുടുംബങ്ങള്‍ ദുരിതത്തില്‍

തിരൂരങ്ങാടി: മഴവെള്ളം കെട്ടിനിന്ന് 30ഓളം കുടുംബങ്ങള്‍ തീരാ ദുരിതത്തില്‍. നന്നമ്പ്ര കൊടിഞ്ഞി കാടംകുന്നിലെ കുടുംബങ്ങളാണ് വീടും പരിസരവും വെള്ളക്കെട്ടില്‍ അകപ്പെട്ട് ദുരിതക്കയത്തില്‍ കഴിയുന്നത്. സ്വകാര്യഭൂമിയില്‍ രണ്ടും മൂന്നും സെന്‍റ് സ്ഥലം വാങ്ങി വീട് വെച്ചവരാണ് കുടുങ്ങിയത്. പകര്‍ച്ചവ്യാധി ഭീഷണിയും പരന്നതോടെ പഞ്ചായത്തംഗം നെച്ചിക്കാട്ട് സാലിഹിന്‍െറ നേതൃത്വത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നാട്ടുകാരില്‍നിന്ന് പിരിവെടുത്ത് ഇവരുടെ ദുരിതം തീര്‍ക്കാനാണ് ശ്രമിക്കുന്നത്. വെള്ളം ഒഴുക്കി വിടാന്‍ കഴിയാത്തതിനാല്‍ പി.വി.സി പൈപ്പ് ലൈനിട്ട് തോട്ടിലേക്ക് ഒഴുക്കാനുള്ള പ്രവൃത്തിയാണ് ആരംഭിച്ചത്. ഒരു ലക്ഷത്തോളം രൂപ ചെലവ് വരും. പൈപ്പ്ലൈനിടല്‍ പ്രവൃത്തി പത്തൂര്‍ കുഞ്ഞോന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം എന്‍. സാലിഹ്, പത്തൂര്‍ അസി, നെച്ചിക്കാട്ട് അബ്ദുറഹ്മാന്‍, കക്കുന്നത്ത് സെയ്തലവി, കാരാംകുണ്ടില്‍ അബ്ദുറഹ്മാന്‍, ഇല്ലിക്കല്‍ സക്കരിയ്യ, നരിമടക്കല്‍ നൗഷാദ്, പി.പി. കബീര്‍ എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.