മേല്‍മുറി: വിഷരഹിത ജൈവ പച്ചക്കറിയിലൂടെ സ്വയംപര്യാപ്തത നേടാന്‍ കോണോംപാറ ബസ്സ്റ്റോപ്പ് കൂട്ടം വാട്സ്ആപ് കൂട്ടായ്മ ജൈവ കൃഷിയിലേക്ക്. വാട്സ്ആപ് ഗ്രൂപ്പിലെ 22 അംഗങ്ങളുടെ നേതൃത്വത്തിലാണ് കോണോംപാറ മാസ് ക്ളബിന്‍െറ സഹകരണത്തോടെ കൃഷിയിറക്കിയത്. കോണോംപാറ മസ്ജിദുന്നൂറിന്‍െറ വര്‍ഷങ്ങളായി തരിശിട്ടുകിടക്കുന്ന ഒരേക്കര്‍ ഭൂമിയിലാണ് കൃഷിയിറക്കിയത്. അറേബ്യന്‍ രാജ്യങ്ങളിലെ ഇലക്കറികളും നാടന്‍ പച്ചക്കറികളായ മത്തന്‍, വെണ്ട, ചീര, പയര്‍, ബീന്‍സ്, തക്കാളി, മുളക്, വഴുതിന, ചീര, വാഴ തുടങ്ങിയവയാണ് കൃഷിചെയ്യുന്നത്. പൂര്‍ണമായും ജൈവകൃഷി സമ്പ്രദായത്തില്‍ കൃഷിചെയ്യുന്ന പച്ചക്കറിയില്‍നിന്ന് 25 ശതമാനം പള്ളിയിലേക്ക് നല്‍കും. ബാക്കി കര്‍ഷക കൂട്ടായ്മയിലെ അംഗങ്ങളുടെ കുടുംബത്തിനും നാട്ടുകാര്‍ക്കും നല്‍കാനാണ് പദ്ധതി. കൃഷിയിറക്കലിന്‍െറ ഉദ്ഘാടനം മഹല്ല് പ്രസിഡന്‍റും കര്‍ഷക കാരണവരുമായ നാണത്ത് കുഞ്ഞുട്ടി ഹാജി നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.