വടകര: നഗരത്തില്‍ ഒന്തം ഓവര്‍ബ്രിഡ്ജ് കവാടത്തിനുസമീപം മെയിന്‍ റോഡില്‍ ഓട്ടത്തിനിടെ മാരുതി ഓംനി . ഉടന്‍ ഫയര്‍ഫോഴ്സെത്തി തീയണച്ചു. വൈകീട്ട് 6.30ഓടെയാണ് സംഭവം. വീരഞ്ചേരിയിലെ വര്‍ക്ക്ഷോപ്പില്‍നിന്ന് പോവുകയായിരുന്ന വാനിനാണ് തീപിടിച്ചത്. വാഹനത്തില്‍നിന്ന് പുക ഉയരുന്നതുകണ്ട നാട്ടുകാര്‍ വിളിച്ചുപറഞ്ഞ ഉടന്‍ ഡ്രൈവര്‍ സാദിഖ് വാഹനം നിര്‍ത്തി. പഴങ്കാവില്‍നിന്ന് ഫയര്‍ഫോഴ്സെത്തി തീയണക്കുകയായിരുന്നു. എൻജിനിലെ വയറും മറ്റും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിച്ചതെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.