രാജ്യത്തെ ഏറ്റവും വലിയ ഏജുക്കേഷന്‍ ഹബാണ് കേരളം -കെ.ടി. ജലീല്‍

വടകര: രാജ്യത്തെ ഏറ്റവും വലിയ ഏജുക്കേഷന്‍ ഹബാണ് കേരളമെന്ന് വരും നാളുകളില്‍ തിരിച്ചറിയുമെന്ന് മന്ത്രി കെ.ടി. ജല ീല്‍. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏര്‍പ്പെടുത്തിയ ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്കോളര്‍ഷിപ്പി‍ൻെറ സംസ്ഥാനതല ഉദ്ഘാടനവും വിതരണവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തെ ആള്‍ട്രനേറ്റിവ് എജുക്കേഷന്‍ ഹബായി ഉയര്‍ത്താനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദേശ രാജ്യങ്ങളില്‍നിന്നും വിദ്യാര്‍ഥികള്‍ കേരളത്തില്‍ പഠനത്തിനാെയത്തും. ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ച് നാട്ടിലെ സാങ്കേതിക, പൊതുവിദ്യാഭ്യാസ മേഖല മോശമാണെന്ന പ്രചാരണം നടത്തുകയാണ് ചിലര്‍. ഇവര്‍ കേരളത്തിൻെറ വികസനത്തിന് എതിരു നില്‍ക്കുന്നവരാണ്. ഒരു അധ്യാപകന് പറ്റുന്ന തെറ്റ് സംസ്ഥാനത്തെ മൊത്തം പിഴവായി ചിത്രീകരിക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. 6000 രൂപ വീതം 990 വിദ്യാര്‍ഥികള്‍ക്കാണ് ഇത്തവണ സ്കോളര്‍ഷിപ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ കെ. ശീധരന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ വി. ഗോപാലന്‍, റീന ജയരാജ്, എം. സുരേഷ് ബാബു, ടി.സി. ഗോപാലന്‍, സോമന്‍ മുതുവന, പുറന്തോടത്ത് സുകുമാരന്‍, പ്രഫ.കെ.കെ. മഹമൂദ്, കെ.കെ. കൃഷ്ണന്‍, എടയത്ത് ശ്രീധരന്‍, കെ.പി. സുനില്‍ ബാബു, ഡോ.പി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡോ.എ.ബി. മൊയ്തീന്‍കുട്ടി സ്വാഗതവും കെ.വി. മോഹന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.