സർക്കാർ ഉത്തരവ് നടപ്പാക്കണം: എൻജിനീയറിങ് കോളജ് വനിത ഹോസ്​റ്റലിൽ പ്രതിഷേധം

കോഴിക്കോട്: ഹോസ്റ്റൽ സമയം ദീർഘിപ്പിച്ച സർക്കാർ ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് വെസ്റ്റ്ഹിൽ ഗവ. എൻജീനിയറി ങ് കോളജ് വനിത ഹോസ്റ്റലിൽ വിദ്യാർഥിനികളുടെ പ്രതിഷേധം. സമയം ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച രാത്രിയാണ് ഹോസ്റ്റലിനു മുന്നിൽ വിദ്യാർഥിനികൾ കുത്തിയിരിപ്പ് സമരം നടത്തിയത്. ഹോസ്റ്റലിൽ കയറാനുള്ള സമയം 6.30ൽനിന്ന് രാത്രി 9.30 ആക്കി സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഇത് എൻജിനീയറിങ് കോളജ് ഹോസ്റ്റലിലും നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരമെന്ന് സ്ഥലത്തെത്തിയ നടക്കാവ് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പ്രിൻസിപ്പൽ അടക്കമുള്ളവരുമായി ചർച്ച നടത്താമെന്ന് നടക്കാവ് എസ്.ഐ എസ്.ബി. കൈലാസ്നാഥ് പറഞ്ഞതിനെ തുടർന്ന് രാത്രി 10.30ഓടെ സമരം അവസാനിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.