ചതുർവേദ പാരായണം

കോഴിക്കോട്: തളി മഹാഗണപതി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ സംവത്സരാഭിഷേക മഹോത്സവത്തോടനുബന്ധിച്ച് മേയ് എട്ടുവരെ നീണ്ടുനിൽക്കുന്ന ആരംഭിച്ചു. ഋഗ്വേദം, സാമവേദം, യജുർ വേദം, അഥർവ വേദം എന്നീ ശാഖകളിലെ സംഹിതകളും കാണ്ഡങ്ങളുമാണ് മൂന്നു ദിവസങ്ങളിലായി പാരായണം ചെയ്യുക. അക്ഷയ് കട്ടിഖേ ഗോകർണ, രാധാകൃഷ്ണ ഹെഗ്ഡ സിദ്ദാപുര (യജുർ വേദം), ലക്ഷ്മീനാരായണ ഭട്ട് ഹൊനാവർ, വിനായക് ഭട്ട് ഹൊനാവർ (സാമ വേദം), ശ്രീനാഗ് മൂലേ ഗോകർണ, തുഷാർ ഗോറെ ഷോലാപൂർ (ഋഗ്വേദം), റിതേഷ് കുൽക്കർണി ബംഗളൂരു, ദേവീദാസ് ശിറെഫ് ബീഡ് (അഥർവ വേദം) എന്നീ വേദ പണ്ഡിതന്മാരാണ് ചതുർവേദ പാരായണത്തിന് കാർമികത്വം വഹിക്കുന്നത്. ഹോമ മണ്ഡപത്തിൽ ചൊവ്വാഴ്ച അമൃത ധന്വന്തരി ഹോമം, മൃത്യുഞ്ജയ ഹോമം എന്നിവ നടന്നു. ഗണേശ സംഗീത നൃത്തോത്സവത്തിൽ കെ.സി. വിവേകിൻെറ സംഗീതക്കച്ചേരി നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.