എണ്ണത്തോണി സമര്‍പ്പണം

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രങ്ങളില്‍ ധ്വജപ്രതിഷ്ഠക്കായൊരുക്കിയ തേക്കുമരങ്ങള്‍ എണ്ണത്തോണ ിയില്‍ സമര്‍പ്പിച്ചു. തന്ത്രി കരുമാരില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി, ഇരു ക്ഷേത്രങ്ങളിലേയും മേല്‍ശാന്തിമാരായ കോരമ്പറ്റ ഇല്ലത്ത് നാരായണന്‍ നമ്പൂതിരി, താമരശ്ശേരി ഇല്ലത്ത് പുരുഷോത്തമന്‍ നമ്പൂതിരി, മുഖ്യശിൽപി പയ്യന്നൂര്‍ ശങ്കരന്‍ ആശാരി, ദാമോദരന്‍ വൈദ്യര്‍ എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു . ക്ഷേത്രം പ്രസിഡൻറ് ടി. കുട്ടികൃഷ്ണന്‍, സെക്രട്ടറി ശ്രീധരന്‍ അനശ്വര, എക്‌സി. ഓഫിസര്‍ വിനോദ് കുമാര്‍, വൈസ് പ്രസിഡൻറ് എം. പ്രസാദ്, ജോ. സെക്രട്ടറി യു.വി. ശിവദാസ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.