വീട്ടിൽതാഴം തോട് മാലിന്യകേന്ദ്രം

നന്മണ്ട: കൂളിപ്പൊയിൽ കൊറന്നാറു വീട്ടിൽ-തിരുമാലക്കണ്ടി തോട് പ്ലാസ്റ്റിക് മാലിന്യ കേന്ദ്രമായി. 2ാം വാർഡിലെ നീർത ്തട പദ്ധതിയിലുൾപ്പെട്ടതോെടയാണ് പ്ലാസ്റ്റിക് മാലിന്യകേന്ദ്രമായത്. നെൽകർഷകർക്ക് ഉപയോഗപ്രദമായിരുന്ന തോടാണ് കുളവാഴകൾ നിറഞ്ഞും പ്ലാസ്റ്റിക് കുപ്പികൾ കൂടിക്കലർന്നും മലിനമായത്. വേനൽ പിറന്നതോടെ തോട്ടിലെ നീരൊഴുക്കും കുറഞ്ഞുവരുകയാണ്. ശേഷിക്കുന്ന വെള്ളമാവട്ടെ അഴുകി ദുർഗന്ധം വമിക്കുന്ന നിലയിലാണ്. തൊഴിലുറപ്പു തൊഴിലാളികളെ ഉപയോഗപ്പെടുത്തി തോട് സംരക്ഷിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.