നൂറുൽ ഹുദ 55ാം വാർഷികാഘോഷം

നടുവണ്ണൂർ: നൂറുൽ ഹുദ 55ാം വാർഷികാഘോഷത്തിന് തുടക്കം കുറിച്ച് പൂക്കോയ തങ്ങൾ ചെറായി പതാക ഉയർത്തി. നൂറുൽ ഹുദയും കെയ ർ ആൻഡ് ക്യുയറും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പും ബാലുശ്ശേരി ബി കെയറി​െൻറ കീഴിൽ ആരോഗ്യ സെമിനാറും നടന്നു. സെമിനാർ ഡോ. മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. സി.പി. ഇമ്പിച്ചി മൊയ്തിഹാജി അധ്യക്ഷത വഹിച്ചു. ഡോ. ആർ.ടി. ധനേഷ് കുമാർ, ഡോ. ജംഷിദാസ്, അബ്ദുസ്സമദ് നിടുങ്ങണ്ടി, എം.കെ. പരീത്, സി.എച്ച്. മൂസക്കുട്ടി ഹാജി, ഷമീർ മക്കാരി എന്നിവർ സംസാരിച്ചു. അലി റഫീഖ് ദാരിമി സ്വാഗതവും ജർഷാദ് ചാലിൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.