പേരാമ്പ്ര: കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി സോൺ കലോത്സവത്തിെൻറ മൂന്നാം ദിനത്തിൽ കോഴിക്കോട് സെൻറ് ജോസഫ് ദേവഗ ിരി 74 പോയേൻറാടെ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. 52 പോയൻറുള്ള ഫാറൂഖ് കോളജ് രണ്ടാമതും 44 പോയേൻറാടെ ഗുരുവായൂരപ്പൻ കോളജ് മൂന്നാം സ്ഥാനത്തുമാണ്. 38 പോയേൻറാടെ പ്രോവിഡൻസ് കോളജാണ് നാലാം സ്ഥാനത്ത്. ഇടക്കിടെ മത്സരഫലങ്ങൾ മാറിമറിയുന്നുണ്ട്. 24നാണ് കലോത്സവം സമാപിക്കുന്നത്. റിതുലും സിദ്ധാർഥും യുവതയുടെ മേളക്ക് തിരിതെളിച്ചു പേരാമ്പ്ര: കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി സോൺ കലോത്സവത്തിെൻറ സ്റ്റേജിനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത് നഴ്സ് ലിനിയുടെ ഭർത്താവ് സജീഷും മക്കളായ റിതുലും സിദ്ധാർഥും ചേർന്ന്. ആത്മാർഥ സേവനം നടത്തി മരണം വരിച്ച മാലാഖ ലിനിയുടെ ഓർമ തുളുമ്പിനിൽക്കുന്നതായിരുന്നു ഉദ്ഘാടന ചടങ്ങ്. സി.കെ.ജി കോളജിന് സമീപം തന്നെയുള്ള താലൂക്കാശുപത്രിയിൽ നിന്നാണ് ലിനി നിപ വൈറസ് ബാധയേറ്റ രോഗിയെ പരിചരിച്ചത്. ലിനിയുടെ കുഞ്ഞുമക്കളുടെ നിഷ്കളങ്കമായ മുഖം കലോത്സവ വേദിയിൽ ആഹ്ലാദത്തിനിടയിലും നൊമ്പരമായി. കോളജ് പ്രിൻസിപ്പൽ പ്രിയദശൻ അധ്യക്ഷത വഹിച്ചു. സിനിമ താരങ്ങളായ ദീപക്ക് പറമ്പോൽ, അനശ്വര പുനത്താനത്ത് എന്നിവർ മുഖ്യാതിഥികളായിരുന്നു. കെ.കെ. ഹനീഫ, എ.സി. സതി, മുഹമ്മദ് പേരാമ്പ്ര, കെ.എം. റീന, കെ.പി. ഗംഗാധരൻ നമ്പ്യാർ, കോളജ് യൂനിയൻ ചെയർമാൻ കെ.പി. അരുൺ, യൂനിവേഴ്സിറ്റി യൂനിയൻ വൈസ് ചെയർമാൻ ഗോകുൽ, വിഷ്ണുപ്രസാദ്, ടി. അതുൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.